യൂറിയ കയറ്റിവന്ന ചരക്കുവണ്ടി പാളം തെറ്റി

ലഖ്നൗ: ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ സിന്ദുർവ റെയിൽവേ സ്റ്റേഷന് സമീപം യുറിയ കയറ്റിവന്ന ചരക്കുവണ്ടി പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. ഗുഡ്സ് വണ്ടിയുടെ എഴ് ബോഗികളാണ് പാളം തെറ്റിയത്. വളത്തിന്റെ ലഭ്യത കുറവും വിലവര്‍ധവും കാരണം കര്‍ഷകര്‍ പ്രതിസന്ധി അനുഭവിക്കുന്നതിനിടെയാണ് അപകടം.
ഇൻഡോരാമ വളം നിർമ്മാണ ശാലയിലേക്കുള്ള റെയിൽ ഗതാഗതത്തെ അപകടം ബാധിച്ചു. സീസൺ ആയതിനാൽ വളം കയറ്റിയ വണ്ടികൾ കൂടുതലാണ് സഞ്ചരിക്കുന്ന പാതയാണ്. ഇതുവഴിയുള്ള ചരക്കു നീക്കം നിലച്ചിരിക്കയാണ്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ മുകേഷ് കുമാർ സ്ഥിരീകരിച്ചു. ഇൻഡോരാമ ഫാക്ടറിക്കും സിന്ദുർവ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള പാതയിലാണ് വാഗണുകൾ പാളം തെറ്റിയത്.










0 comments