ഭക്ഷണത്തിൽ മുടി; എയർ ഇന്ത്യക്ക് പിഴയിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: എയർ ഇന്ത്യയിൽ നൽകുന്ന ഭക്ഷണത്തിൽ നിന്ന് മുടി കിട്ടിയതിനെത്തുടർന്ന് 35,000 രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. ഒരു ലക്ഷം രൂപ നഷ്ടപരിഹാരമാണ് സിവിൽ കോടതി നേരത്തെ വിധിച്ചിരുന്നത്. അതിനെതിരെ എയർ ഇന്ത്യ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
ഈ അപ്പീൽ പരിഗണിക്കവെയാണ് 35,000 രൂപ പിഴ നൽകണമെന്ന ഹൈക്കോടതി വിധി. കൊളമ്പോയിൽ നിന്ന് ചെന്നൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്തിൽ നിന്ന് കിട്ടിയ ഭക്ഷണത്തിൽ മുടി കിട്ടിയതിനെ തുടർന്ന് പരാതി നൽകിയത്.
ആദ്യമേ യാത്രക്കാരൻ വിമാന കമ്പനിക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിന്മേൽ കമ്പനി നടപടിയൊന്നും എടുക്കാത്തതിന് തുടർന്നാണ് ഇയാൾ നിയമനടപടിയുമായി മുന്നോട്ട് പോയത്.










0 comments