തമിഴ്നാട് ഉപതെരഞ്ഞെടുപ്പിന് സ്റ്റേ തുടരും; ഹൈക്കോടതി ഉത്തരവ് ഓഗസ്റ്റ് 24 വരെ നീട്ടി

ചെന്നൈ : തമിഴ്നാട്ടിലെ അഞ്ച് മണ്ഡലങ്ങളിൽ നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ വീണ്ടും നീട്ടി മദ്രാസ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് നടപടികൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഓഗസ്റ്റ് 24 വരെ തുടരാനാണ് കോടതി നിർദേശം. ജൂലൈ 10നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ട്രിച്ചി ഈസ്റ്റ്, പെരുന്തുറൈ, അംബാസമുദ്രം, വിരലിമല, കരൂർ എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. സ്റ്റേ നീട്ടയതോടെ ഈ അഞ്ച് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രഖ്യാപനവും തുടർനടപടികളും ഓഗസ്റ്റ് 24 വരെ നിർത്തിവെക്കേണ്ടി വരും.
തെരഞ്ഞെടുപ്പ് കമീഷനും തമിഴ്നാട് നിയമസഭ സെക്രട്ടറിയും ഇതുവരെ എതിർ സത്യവാങ്മൂലം സമർപ്പിക്കാത്തതിനാലാണ് ഇടക്കാല ഉത്തരവ് നീട്ടിയത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ട്.
തിരുനെൽവേലി സ്വദേശിയായ കെ വെങ്കിടാചലപതി നൽകിയ റിട്ട് ഹർജിയെ തുടർന്നാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ രാജിയെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പുകൾ ആവശ്യമായി വന്നതെന്നാണ് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.









0 comments