മധ്യപ്രദേശിലെ ബാർഗി അണക്കെട്ടിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി നാല് മരണം

അപകടം നടന്ന അണകെട്ട്
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുരിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി നാല് പേർ മരിച്ചു. ജബൽപുർ ജില്ലയിലെ ബാർഗി അണക്കെട്ടിലാണ് അപകടമുണ്ടായത്. അണക്കെട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ 31 അംഗ സംഘമാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 15 പേരെ നിലവിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അമിതഭാരമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിന്റെ അനുവദനീയമായ ശേഷിയേക്കാൾ കൂടുതൽ ആളുകൾ കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. കാണാതായവർക്കായി ബാർഗി അണക്കെട്ടിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പോലീസിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.










0 comments