ad
Deshabhimani

വിജയ് ദേവരകൊണ്ടയുടെ വില്ലനായി 'മമ്മി' താരം; 'രണബാലി'യിൽ ഹോളിവുഡ് താരം അർണോൾഡ് വോസ്‌ലൂ

Ranabaali

രണബാലി സിനിമ പോസ്റ്റർ

വെബ് ഡെസ്ക്

Published on Jun 17, 2026, 08:22 PM | 2 min read

തിരുവനന്തപുരം : വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിൽ ഹോളിവുഡ് താരം അർണോൾഡ് വോസ്‌ലൂവും. ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാഹുൽ സങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി'. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്. സെപ്റ്റംബർ 11നാണ് ഈ ബിഗ് ബജറ്റ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.


വിജയ് ദേവരകൊണ്ടയുടേയും രശ്മിയുടേയും കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'രണബാലി'യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ ഇരുവരുടേയും പ്രണയാ‍ർദ്ര നിമിഷങ്ങൾ കോർത്തിണക്കിയ 'ഏൻന്തയ്യ സാമി' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. രണബാലി യുടെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്‌സും രശ്‌മിക, വിജയ് ദേവരകൊണ്ട എന്നിവരുടെ ബെർത്ഡേ സ്പെഷ്യൽ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പിരിയോഡിക് ഡ്രാമായായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.


പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് സൂചന. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്‌സിൽ സൂചിപ്പിക്കുന്നുണ്ട്. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെയാണ് വരൾച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്‌തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ.


ചിത്രത്തിൽ രണബാലി എന്ന പോരാളിയായി കിടിലൻ ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. കുതിരപ്പുറത്തിരുന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന രംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.


മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. പാൻ-ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന രണബാലി, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് സിനിമാലോകത്തിന്റെ വിലയിരുത്തൽ.


ചിത്രത്തിന്റെ സഹ നിർമാതാക്കൾ അനുരാഗ് പർവ്വതനേനിയും ശിവ ചനാനയുമാണ്. ടി-സീരീസിന്റെ പ്രസിഡന്റായി നീരജ് കല്യാണും സിഇഒ ആയി ചെറിയും പ്രവർത്തിക്കുന്നു. അജയ്-അതുൽ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായും, ചിത്രസംയോജനം കാർത്തിക ശ്രീനിവാസ് ആറുമാണ്. പ്രമോദ് തമ്മിനേനിയാണ് ചിത്രത്തിന്റെ രചന. ശിവം റാവു നാഗസനി പ്രൊഡക്ഷൻ ഡിസൈനറായും, ആർ ചന്ദ്രശേഖർ ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും, ചെമ്പോലു സായി ആദിത്യ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. ക്രുതി മഹേഷ് കൊറിയോഗ്രാഫിയും, അർച്ചന റാവു കോസ്റ്റ്യൂം ഡിസൈനും, വിത്തൽ കോശം കലാസംവിധാനവും നിർവഹിക്കുന്നു. സുനിൽ രാജു ചിന്ത വിഎഫ്എക്സ് സൂപ്പർവൈസറായും, യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റാബിൻ സുബ്ബു എന്നിവർ ആക്ഷൻ കൊറിയോഗ്രാഫർമാരായും പ്രവർത്തിക്കുന്നു. രഘുനാഥ് കെമിസെറ്റിയാണ് സൗണ്ട് ഡിസൈനർ. പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലിയ പിആർഒ: ആതിര ദിൽജിത്ത്. മാർക്കറ്റിങ്: ഫസ്റ്റ് ഷോ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home