മോദി സർക്കാരിന്റേത് ഏകാധിപത്യം; വാങ്ചുക്കിനെയും ദീപ്കെയെയും തടങ്കലിലാക്കിയതില്‍ അപലപിച്ച് എം എ ബേബി

ന്യൂഡൽഹി: സോനം വാങ്ചുക്കിനെയും അഭിജീത് ദീപ്കെയെയും ഡൽഹി പൊലീസ് തടങ്കലിലാക്കിയ നടപടിയെ ശക്തമായി അപലപിച്ച് സിപിഐ എം നേതാവ് എം എ ബേബി. ചോദ്യപേപ്പർ ചോർച്ച നടന്നിട്ടും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാതെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ സർക്കാർ അടിച്ചമർത്തുകയാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർക്കുന്ന പരീക്ഷാസംവിധാനം പൊളിച്ചെഴുതുന്നതിനുപകരം പ്രതിഷേധക്കാർക്കെതിരെ സർക്കാർ കടുത്ത നടപടിയെടുക്കുകയാണ്. മോദി സർക്കാരിന്റെ ഏകാധിപത്യ സമീപനമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും എം എ ബേബി പറഞ്ഞു.
വിയോജിപ്പിന്റെ ശബ്ദം നിശ്ശബ്ദമാക്കുന്നത് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള പകരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.











0 comments