print edition ലഫ്. ജനറൽ സി ജി മുരളീധരൻ മെഡിക്കൽ സർവീസസ് ഡിജി

ന്യൂഡൽഹി: കരസേനയുടെ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറലായി ലഫ്റ്റനന്റ് ജനറൽ സി ജി മുരളീധരൻ ചുമതലയേറ്റു. ലഫ്റ്റനന്റ് ജനറൽ സാധ്‌ന എസ് നായരിൽനിന്നാണ് പദവി ഏറ്റെടുത്തത്. നാലു പതിറ്റാണ്ടിലേറെ സൈനിക സേവനമനുഷ്ഠിച്ച സാധ്‌ന സെപ്‌തംബർ 30-നാണ് വിരമിച്ചത്. 1987ലാണ് മുരളീധരൻ സേനയുടെ മെഡിക്കൽ വിഭാഗത്തിന്റെ ഭാഗമായത്. പുണെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിലെ(എഎഫ്‌എംസി) പൂർവ വിദ്യാർഥിയും അറിയപ്പെടുന്ന റേഡിയോളജിസ്റ്റുമാണ്.








0 comments