ad
Deshabhimani

ബിജെപിക്കായി പ്രിൻസിപ്പലിന്റെ പ്രചാരണം

print edition ഡൽഹി ലേഡി ശ്രീറാം കോളേജിൽ വിദ്യാർഥി പ്രതിഷേധം

LSR College

(Photo Credit - The Hindu)

avatar
സ്വന്തം ലേഖകൻ

Published on Apr 22, 2026, 01:31 AM | 1 min read

ന്യൂഡൽഹി : വനിതാ സംവരണ ബില്ലിന്റെ മറവിൽ രാഷ്‌ട്രീയ ലക്ഷ്യത്തോടെ മണ്ഡല പുനർനിർണയം നടത്താനുള്ള ബിജെപിയുടെ ഗൂഢ നീക്കത്തെ പിന്തുണച്ച്‌ പ്രചാരണം നടത്തിയ പ്രിൻസിപ്പലിനെതിരെ ഡൽഹി ലേഡി ശ്രീറാം (എൽഎസ്‌ആർ) കോളേജിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. എസ്‌എഫ്‌ഐ പ്രവർത്തകരടക്കം വിദ്യാർഥിനികളാണ്‌ പ്രതിഷേധിക്കുന്നത്‌. പ്രിൻസിപ്പല്‍ ഡോ. കനിക കെ അഹൂജ ഒ‍ൗദ്യോഗിക പദവികളുപയോഗിച്ച്‌ ബിജെപിക്കായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനെതിരെയാണ്‌ വനിതാ കോളേജിലെ വിദ്യാർഥികൾ രംഗത്തെത്തിയത്‌.


സംഘടനാ പ്രവർത്തനവും പ്രതിഷേധങ്ങളും നിരോധിച്ചിട്ടുള്ള കാന്പസാണിത്‌. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ മുൻപ്‌ അധികൃതർ പ്രതികാര നടപടിയെടുത്തിട്ടുമുണ്ട്‌. പ്രിൻസിപ്പല്‍ സ്വന്തം പദവി ദുരുപയോഗം ചെയ്തെന്ന്‌ വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥികളുമായി ചർച്ച നടത്തിയ കോളേജ്‌ അധികൃതർ വീഡിയോ നീക്കം ചെയ്യാനുള്ള നടപടികളെടുക്കാമെന്ന്‌ ഉറപ്പുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home