ലവ് ലി സർവകലാശാല ബലാൽസംഗം: വിദ്യാർഥിസമരത്തെ ഗുണ്ടകളെ വച്ച് അടിച്ചമർത്തുന്നു; പ്രതിഷേധവുമായി എസ്എഫ്ഐ

ചണ്ഡിഗഢ്:ലവ് ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ വിദ്യാര്‍ഥികള്‍ക്കുനേരെ ഗുണ്ടകളുടെ ആക്രമണം . വിദ്യാര്‍ഥിനി ബലാല്‍സംഗത്തിനിരയായ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെയാണ് മാനേജ്മെന്‍റ് അതിക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്ര മിച്ചത്. സംഭവം മറച്ചുവെക്കാനാണ് സമാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് കുട്ടികൾ ആരോപിച്ചു.
സർവകലാശാല ഹോസ്റ്റലിൽ വച്ച് വിദ്യാർഥിനിയെ ക്യാമ്പസിൽ ജോലിക്കെത്തിയ നിർമാണ തൊഴിലാളി ബലാത്സംഗം ചെയ്തെന്ന വാർത്തയെത്തുടർന്നാണ് വിദ്യാർഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ ആരോപണങ്ങൾ അധികൃതർ നിഷേധിച്ചു. തുടർന്നാണ് ഗുണ്ടകളെ ഇറക്കി വിദ്യാർഥികളെ ആക്രമിക്കാൻ തുടങ്ങിയത്. രാജ്യസഭാംഗവും ഇപ്പോൾ ബിജെപി നേതാവുമായ അശോക് കുമാർ മിത്തൽ ആണ് സർവകലാശാലയുടെ സ്ഥാപക ചാൻസലർ.
ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് എസ്എഫ്ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആക്രമണത്തിന് ഇരയായ വിദ്യാർഥികളെയും പരിക്ക് പറ്റിയ മറ്റുള്ളവരേയും സഹായിക്കുന്നതിനായി ജലന്ധറിൽ ഒരു ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പഞ്ചാബ് പോലീസും പഞ്ചാബ് സർക്കാരും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പട്ട










0 comments