ad
Deshabhimani

print edition വിവാദ ട്രാൻസ്‌ജെൻഡർ ബിൽ
പാസാക്കി ലോക്‌സഭ

lok sabha

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 25, 2026, 02:39 AM | 1 min read

ന്യൂഡൽഹി ​: രാജ്യത്തെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ അവകാശങ്ങൾ ഹനിക്കുന്ന വിവാദ വ്യവസ്ഥകളുള്ള ‘ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ്‌ (അവകാശസംരക്ഷണ) ഭേദഗതി ബിൽ’ ലോക്‌സഭയിൽ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടെ ശബ്‌ദവോട്ടിലാണ്‌ പാസാക്കിയത്‌.


പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ ശബ്‌ദവോട്ടിൽ തള്ളി. ട്രാൻസ്‌ജെൻഡർ നിർവചനം തന്നെ മാറ്റിമറിക്കുന്ന, നിലവിലുള്ള അവകാശങ്ങൾ എല്ലാം ഹനിക്കുന്ന വ്യവസ്ഥകളുള്ള ബില്ലിന്‌ എതിരെ പ്രതിപക്ഷപാർടികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. മെഡിക്കൽ ബോർഡും ജില്ലാ മജിസ്‌ട്രേറ്റും ട്രാൻസ്‌ജെൻഡറാണെന്ന്‌ സാക്ഷ്യപ്പെടുത്തണമെന്നത്‌ ഉൾപ്പടെയുള്ള വ്യവസ്ഥകൾ സാമൂഹ്യനീതിയുടെ നഗ്നമായ ലംഘനമാണെന്ന്‌ പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.


ട്രാൻസ്‌ജെൻഡർ സമ‍ൂഹവുമായി കൂടിയാലോചിക്കാതെ പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കം കേന്ദ്രസർക്കാരിന്റെ നിർദാക്ഷണ്യ മനോഭാവത്തിന്റെ പ്രതിഫലനമാണെന്നും ചൂണ്ടിക്കാണിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home