ad
Deshabhimani

print edition വീണ്ടും ലെനിന്റെ പ്രതിമ തകർത്തു

lenin's statue
വെബ് ഡെസ്ക്

Published on May 10, 2026, 12:08 AM | 1 min read

കൊൽക്കത്ത: ​ബംഗാളിൽ ആർഎസ്‌എസ് – ബിജെപി പ്രവർത്തകർ വീണ്ടും ലെനിന്റെ പ്രതിമ തകർത്തു. പശ്ചിമ മേദിനിപുർ ജില്ലയിലെ ഗാർബേത അമലഗ്രഹയിലെ പ്രതിമയാണ് തകർത്തത്. പ്രതിമ നശിപ്പിച്ചശേഷം അവിടെ ബിജെപിയുടെയും വിഎച്ച്‌പിയുടെയും പതാക ഉയർത്തി. ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയായിരുന്നു അക്രമം. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് നേരെ വരുംദിവസങ്ങളിൽ അക്രമം അഴിച്ചുവിടാനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമാണിതെന്ന് സിപിഐ എം പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്നും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home