'ലുങ്കിവാല' പരാമർശം; സഭയിൽ മുണ്ടുടുത്തെത്തി പ്രതിപക്ഷ എംപിമാർ

ന്യൂഡൽഹി: ബിജെപി എംപി സുഷ്‌മിതാ ദേവ് നടത്തിയ ‘ലുങ്കിവാല’ പരാമർശത്തിൽ പാർലമെന്റിൽ പ്രതിഷേധം ശക്തം. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ ഇന്ന് സഭയിൽ മുണ്ടുടുത്താണ് എത്തിയത്. സുഷ്മിതയുടെ പരാമർശം ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ അധിക്ഷേപിക്കുന്നതാണെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
തങ്ങൾ മലയാളികളാണെന്നതിൽ അഭിമാനിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് അംഗങ്ങളും സുഷ്മിതയെ പിന്താങ്ങിയില്ല. യുപിഎ ഇടപാടുകൾക്ക് അധികനിരക്ക് ഏർപ്പെടുത്താനുള്ള ഭേദഗതി ബിൽ രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനിടെ ബ്രിട്ടാസ് സംസാരിക്കുമ്പോഴായിരുന്നു സുഷ്‌മിതാ ദേവിന്റെ അധിക്ഷേപ പരാമർശം.
ബ്രിട്ടാസിന് പിന്നിലുള്ള ഇരിപ്പിടത്തിലെത്തിയ ബിജെപി എംപി പലതവണ ‘ലുങ്കിവാല’ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ രാജ്യസഭ അധ്യക്ഷൻ സിപി രാധാകൃഷ്ണൻ ഇരുവരെയും ചേംബറിലേക്ക് വിളിപ്പിച്ചു.









0 comments