ad
Deshabhimani

മെട്രോ ട്രാക്കിൽ യുവതിയുടെ ആത്മഹത്യാ ശ്രമം, കൊൽക്കത്തയിൽ സര്‍വ്വീസ് താളം തെറ്റി

metro
വെബ് ഡെസ്ക്

Published on Apr 04, 2026, 04:25 PM | 1 min read

കൊൽക്കത്ത: ശനിയാഴ്ച കൊൽക്കത്ത മെട്രോയുടെ നോർത്ത്-സൗത്ത് കോറിഡോറിൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. കാളിഘട്ട് സ്റ്റേഷനിൽ 40 വയസ്സുള്ള സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്നാണ് ഗതാഗതം നിര്‍ത്തിവയ്ക്കേണ്ടി വന്നതെന്ന് മെട്രോ വക്താവ് അറിയിച്ചു.


ഉച്ചയ്ക്ക് 1.06-ഓടെയാണ് സംഭവം നടന്നത്. പാളത്തിലേക്ക് ചാടിയ സ്ത്രീ ട്രെയിനിനിൽ മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിക്കയായിരുന്നു. യുവതിയുടെ നീക്കം മനസിലാക്കിയ മോട്ടോർമാൻ സമയോചിതമായി ഇടപെട്ട് ട്രെയിൻ നിർത്തിച്ചു. ഇതോടെ അവരെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.


തടസ്സത്തെത്തുടർന്ന് ഈ ലൈനിൽ സര്‍വ്വീസ് നിലച്ചു. മൈതാൻ മുതൽ ദക്ഷിണേശ്വർ വരെയും, മഹാനായക് ഉത്തംകുമാർ മുതൽ ഷാഹിദ് ഖുദിറാം സ്റ്റേഷൻ വരെയും മാത്രമാണ് സർവീസുകൾ നടത്തിയത്. ഉച്ചയ്ക്ക് 1.29-ഓടെ മുഴുവൻ ഭാഗങ്ങളിലും മെട്രോ സർവീസ് സാധാരണ നിലയിലായി. കാളിഘട്ട് ഭാഗത്ത് 20 മിനുട്ട് തടസ്സം നേരിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home