ad
Deshabhimani

പ്രതികരണം മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകൾക്കിടെ

പാര്‍ലമെന്റ് മൺസൂൺ സമ്മേളനം; ഇനിയും അവസാനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി കിരൺ റിജിജു

Rijiju
വെബ് ഡെസ്ക്

Published on Aug 27, 2026, 12:57 PM | 1 min read

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ മൺസൂൺ സമ്മേളനം വീണ്ടും വിളിച്ചു ചേര്‍ക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. സമ്മേളനം ഔദ്യോഗികമായി അവസാനിച്ചിട്ടില്ലാത്തതിനാൽ സര്‍ക്കാരിന് വേണമെങ്കിൽ വീണ്ടും സഭ വിളിച്ചു ചേര്‍ക്കാമെന്ന് മന്ത്രി പറഞ്ഞു. മണ്ഡല പുനര്‍നിണയ ബില്ലും ഇതിനുള്ള രാഷ്ട്രീയ മറയാക്കി വനിത സംവരണ ബില്ലും മൺസൂൺ സെഷനിൽ തന്നെ അവതരിപ്പിക്കാൻ നീക്കം തുടരുന്നതായുള്ള വാര്‍ത്തകൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.


നേരത്തെ ഇത്തരത്തിൽ നീക്കങ്ങൾ ഒന്നുമില്ലെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. ആഗസ്ത് ആറിന് ന്യൂസ് ഏജൻസിയായ എൻഐഎയോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ഇന്ത്യാ ടു ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇതിനുള്ള സാധ്യത തളളിക്കളഞ്ഞില്ല. സഭ വീണ്ടും ചേരുമോ എന്ന ചോദ്യത്തിന് നേരിട്ടുള്ള ഉത്തരം നൽകിയിട്ടില്ല. സാധ്യതകൾ നിലനിൽക്കുന്നതായുള്ള വിവരം തള്ളിക്കളഞ്ഞുമില്ല.


പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്ത് 13 നാണ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെ പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങിയ സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എത്താതിരുന്നത് വലിയ വാര്‍ത്തയായി. അവസാന ദിവസം മുഖം കാണിച്ച് വിമര്‍ശനങ്ങളെ മറികടക്കുന്ന തന്ത്രം പ്രയോഗിച്ച് പിരിയുകയായിരുന്നു. അപ്പോഴും വര്‍ഷകാല സമ്മേളനത്തിന് ശേഷം സഭ അവസാനിപ്പിക്കുന്നതായുള്ള നടപടി ക്രമങ്ങൾ പിന്തുടുര്‍ന്നില്ല. പകരം അനിശ്ചിത കാലത്തേക്ക് പിരുയന്നതായാണ് പ്രഖ്യാപിച്ചത്.


1952 മുതൽ തന്നെ പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിക്കാതെ (Prorogue) അനിശ്ചിത കാലത്തേക്ക് പിരിഞ്ഞ (Adjourned sine die) ശേഷം ചേര്‍ന്ന ചരിത്രമുണ്ടെന്ന് കിരൺ റിജ്ജു അഭിമുഖത്തിൽ ന്യായീകരിക്കുന്നുണ്ട്. നേരിട്ടുള്ള ചോദ്യത്തിന് "നിങ്ങൾക്ക് ഏത് വിധേനയും വ്യാഖ്യാനിക്കാം" എന്ന മറുപടിയാണ് മന്ത്രി നൽകിയത്.


ഡീ ലിമിറ്റേഷൻ ബിൽ (Delimitation Bill). വനിതാ സംവരണ ഭേദഗതി ബിൽ (Women’s Reservation Amendment Bill) എന്നിവ ഏപ്രിലിലെ സമ്മേളനത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാതെ പിൻവലിക്കയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home