ad
Deshabhimani

കേരളത്തിന്‌ എസ്‌ഡിആർഎഫിലെ കേന്ദ്രവിഹിതം 153.2 കോടി; അവ​ഗണന തുടർന്ന് കേന്ദ്രം

amit shah in manipur.
വെബ് ഡെസ്ക്

Published on Jul 10, 2025, 07:40 PM | 1 min read

ന്യൂഡൽഹി : കേരളത്തിന്‌ സംസ്ഥാന ദുരന്തനിവാരണ നിധിയിലെ കേന്ദ്രവിഹിതമായ 153.2 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കേരളം അടക്കം ആറ്‌ സംസ്ഥാനങ്ങൾക്കായി 1066.8 കോടി രൂപയാണ്‌ കേന്ദ്രവിഹിതമായി അനുവദിച്ചത്‌. അസമിന്‌ 375.6 കോടിയും ഉത്തരാഖണ്ഡിന്‌ 455.6 കോടിയും മണിപ്പുരിന്‌ 29.2 കോടിയും മേഘാലയ്‌ക്ക്‌ 30.4 കോടിയും മിസോറമിന്‌ 22.8 കോടിയും എസ്‌ഡിആർഎഫിലേയ്‌ക്കുള്ള ഈ വർഷത്തെ വിഹിതമായി അനുവദിച്ചു. എന്നാൽ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇത്തവണയും മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ പാക്കേജ് പരിഗണിച്ചില്ല.


എസ്‌ഡിആർഎഫിലേയ്‌ക്കുള്ള കേന്ദ്രവിഹിതം വർഷത്തിൽ രണ്ട്‌ തവണയായാണ്‌ അനുവദിക്കാറുള്ളത്‌. കേരളത്തിന്‌ ഈ വർഷം ഒരു ഗഡു കേന്ദ്രവിഹിതം കൂടി കിട്ടണം. വയനാട്‌ ദുരന്തത്തെ തുടർന്ന്‌ കേരളം കേന്ദ്രത്തോട്‌ 2221 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ ആവശ്യപ്പെട്ടിരുന്നു. ദുരന്തം നടന്ന്‌ ഒരു വർഷമാകാറായിട്ടും പ്രത്യേക പാക്കേജിന്റെ കാര്യത്തിൽ കേന്ദ്രം അനുകൂല നിലപാട്‌ സ്വീകരിച്ചിട്ടില്ല.



1066.80 കോടി രൂപയാണ് പ്രളയം ബാധിച്ച ആറ് സംസ്ഥാനങ്ങള്‍ക്കായി എസ്ഡിആര്‍എഫ് വിഹിതമായി കേന്ദ്രം അനുവദിച്ചത്. ഇതില്‍ കേരളത്തിന് ലഭിച്ചത് വെറും 153.20 കോടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസമിന് 375.60 കോടിയും ഉത്തരാഖണ്ഡിന് 455.60 കോടിയും മണിപ്പൂരിന് 29.20 കോടിയും മേഘാലയയ്ക്ക് 30.40 കോടിയും മിസോറാമിന് 22.80 കോടിയും അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home