ad
Deshabhimani

അഴിമതിയും ക്രിമിനൽ കുറ്റകൃത്യവും അരങ്ങുവാഴുന്ന കർണാടക പൊലീസ്

karnataka police
വെബ് ഡെസ്ക്

Published on Jan 27, 2026, 02:20 PM | 2 min read

ബം​ഗളുരൂ: കർണാടക പൊലീസിന്റ കെടുകാര്യസ്ഥതകളും അഴിമതി വാർത്തകളും തുടർ കഥയാകുന്ന കാലത്ത്, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നിരവധി ചോദ്യങ്ങൾക്കാണ് വഴി തുറക്കുന്നത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോ​ഗസ്ഥർ കഴിഞ്ഞ വർഷം 88 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നതായി വെളിപ്പെടുത്തിയത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെയാണ്.


മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് അദ്ദേഹം തന്നെ വിശേഷിപ്പിച്ചത് 'ലജ്ജാകരം' എന്നാണ്. ഡിസംബറിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 88 പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര കണക്കുകളും നൽകിയിരുന്നു.


ബംഗളൂരുവിൽ ഒരു ഹെഡ് കോൺസ്റ്റബിൾ മുഖ്യ കുറ്റവാളിയായി മാറിയ എടിഎം പണമിടപാട്, ബെംഗളൂരു സെൻട്രൽ ജയിലിലെ നിയമലംഘനങ്ങൾ, അഴിമതി എന്നിവയുൾപ്പെടെ നിരവധി കേസുകൾ വാർത്തയായ സാഹചര്യത്തിലാണ് മറ്റൊരു വഴിയുമില്ലാതെ പൊലീസിന് എതിരെ ഭരണാധികാരികൾക്ക് തന്നെ രം​ഗത്തു വരേണ്ടി വന്നത്.


ഓഫീസിലെത്തിയ സഹപ്രവര്‍ത്തകയെ ഡിജിപി ചുംബിക്കുന്നതിന്റെയും ആലിംഗനം ചെയ്യുന്നതിന്റെയും ഒളികാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നത് കർണാടക പൊലീസിനെ തെല്ലൊന്നുമല്ല വലച്ചത്. വിവാദത്തില്‍ ഡിജിപി കെ രാമചന്ദ്ര റാവുവിന് സസ്പെൻഷനും ലഭിച്ചു. ഐപിഎസ് ഉദ്യോഗസ്ഥാനായ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകള്‍ രന്യ റാവുവിനെ 2025 ല്‍ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. റാവുവിന്റെ പൊലീസ് അകമ്പടി ഇവർ ദുരുപയോ​ഗം ചെയ്താണ് ഇവർ കുറ്റകൃത്യം നടത്തിയത്. ഇത്തരം സംഭവങ്ങൾ വാർത്തയാകുന്നതിന് പിന്നാലെ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്താണ് ഭരണകൂടം കൈയൊഴിയുന്നത്. ഇത്തരത്തിൽ 2025ൽ ബെംഗളൂരുവിൽ മാത്രം 150ഓളം പേരെയാണ് പൊലീസ് വകുപ്പിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.


കർണാടകയിൽ നടപടി നേരിട്ട റസ്റ്റോറന്റ് ഉടമ ലോകായുക്ത ഉദ്യോ​ഗസ്ഥന് മാസം 50,000 രൂപ വീതം നൽകണമെന്ന വാർത്തയും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പുറമെയാണ് വകുപ്പിൽ സ്ഥലംമാറ്റം നൽകുന്നുവെന്ന ആരോപണം പുറത്തു വരുന്നത്. കർണാടകത്തിൽ ഇപ്പോൾ ഏറ്റവും ഗംഭീരമായ ബിസിനസ് സ്ഥലംമാറ്റ ബിസിനസ്‌ ആണെന്ന്‌ ‘ദ ഹിന്ദു’ റിപ്പോർട്ടിൽ പറയുന്നു. ഇത്രയൊക്കെ ​ഗുരുതരമായ ആരോപണങ്ങളുടെ ചോദ്യമുനയിൽ നിൽക്കുന്ന പൊലീസ് സംവിധാനത്തെ പൊളിച്ചു പണിയാനുള്ള ധാർമിക ഉത്തരവാദിത്തം പോലും കർണാടക സർക്കാർ നിറവേറ്റുന്നില്ല എന്നതാണ് വസ്തുത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home