കൻവാർ യാത്രക്കാർ ഇറച്ചി ട്രക്ക് കത്തിച്ചു

ലഖ്‌നൗ
ഉത്തർപ്രദേശിൽ പോത്തിറച്ചിയുമായി പോയ മിനി ട്രക്കിന് തീയിട്ട് കൻവാർ യാത്രക്കാരുടെ സംഘം. വാഹനത്തിൽനിന്ന് നാറ്റം വരുന്നെന്ന് ആരോപിച്ചാണ് ട്രക്ക് കത്തിച്ച് ഡ്രൈവറെ മർദിച്ചത്.
ഷാജഹാൻപുർ ജില്ലയിലെ ബദൗൻ– ഫറൂഖാബാദ് ഹൈവേയിൽ വ്യാഴാഴ്ചയാണ് സംഭവം. പച്ചമാംസത്തിന്റെ മണം തങ്ങളെ അസ്വസ്ഥരാക്കിയതിനാലാണ് ആക്രമിച്ചതെന്നാണ് സംഘത്തിന്റെ വിശദീകരണം. കൻവാർ യാത്രയ്ക്കായി മാത്രമുള്ള വഴിയേ മാംസവുമായി വാഹനം എത്തുകയായിരുന്നെന്നും അവർ ആരോപിച്ചു. എന്നാൽ, സംഭലിലേക്ക് ദിവസവും താൻ മാംസം കൊണ്ടുപോകുന്ന വഴിയാണിതെന്ന് ട്രക്ക് ഡ്രൈവർ ശിവ് കുമാർ പറഞ്ഞു. അന്വേഷണം പുരോമിക്കുകയാണെന്ന് എസ് പി രാജേഷ് ദ്വിവേദി അറിയിച്ചു.
ജൂലൈ 11ന് കൻവാർ യാത്ര ആരംഭിച്ചതുമുതൽ ഉത്തർപ്രദേശിൽ ഇത്തരം നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റയിൽവേ സ്‌റ്റേഷനിൽവച്ച് കൻവാർ യാത്രക്കാർ സിആർപിഎഫ് ജവാനെ തല്ലിച്ചതയ്ക്കുകയുമുണ്ടായി. എന്നാൽ, ഇവരെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്നത്.










0 comments