ad
Deshabhimani

പേര് പ്രദര്‍ശിപ്പിച്ചില്ല ; ഭക്ഷണശാല തകര്‍ത്ത് 
കൻവാര്‍ തീര്‍ഥാടകര്‍

Kanwar Yathra pilgrims attacked shop
വെബ് ഡെസ്ക്

Published on Jul 15, 2025, 04:03 AM | 1 min read


മുസഫർനഗർ (യുപി)

കടയുടമകൾ പേര്‌ പ്രദർശിപ്പിച്ചില്ലെന്ന്‌ ആരോപിച്ച്‌ ഭക്ഷണശാല തകർത്ത്‌ കൻവാർ തീർഥാടകർ. മീരാപുര്‍ ഹൈവേയിലെ സയ്‍നി ഭട്ട ചൗക്കിൽ "ലക്കി ശുദ്ധ് ധാബ ഭോജനാലയ'മാണ്‌ ഉടമകള്‍ മുസ്ലിങ്ങളാണെന്ന് ആരോപിച്ച് അക്രമികള്‍ തകർത്തത്‌.


ഞായറാഴ്‌ചയാണ് സംഭവം. ഇവിടെനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയശേഷം സമീപത്തെ മറ്റൊരു ഹോട്ടൽ ഉടമയ്ക്കൊപ്പം എത്തിയാണ് കൻവാര്‍ തീര്‍ഥാടകര്‍ അതിക്രമം കാട്ടിയത്. ജീവനക്കാരനെയും മര്‍ദിച്ചു. ഭക്ഷണത്തിൽ ഉള്ളി ഉപയോഗിച്ചുവെന്നാരോപിച്ച് മുസഫർനഗറിൽ കഴിഞ്ഞദിവസം കൻവര്‍ തീര്‍ഥാടകര്‍ കട തകർത്തിരുന്നു.


കൻവർ തീര്‍ഥാടന റൂട്ടുകളിലെ ഭക്ഷണക്കടകളിൽ ഉടമകളുടെ പേര്‌ പ്രദർശിപ്പിക്കണമെന്ന കഴിഞ്ഞവര്‍ഷത്തെ യുപി, ഉത്തരാഖണ്ഡ് ബിജെപി സര്‍ക്കാരുകൾ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home