ad
Deshabhimani

10 ലക്ഷം കൈക്കൂലി: ഒഡിഷയിൽ സബ്‌ കലക്‌ടർ പിടിയിൽ

sub-collector
വെബ് ഡെസ്ക്

Published on Jun 09, 2025, 09:39 PM | 1 min read

ഭുവനേശ്വർ: ഒഡിഷയിൽ വ്യവസായിയിൽനിന്ന്‌ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സബ്‌ കലക്‌ടറെ വിജിലൻസ്‌ അറസ്റ്റുചെയ്‌തു. കലാഹന്ദി ജില്ലയിലെ ധരംഗഡിലാണ്‌ യുവ ഐഎഎസ്‌ ഉദ്യോഗസ്ഥൻ ദിമൻ ചക്‌മ (36) ആണ് പിടിയിലായത്‌. ക്രഷർ യൂണിറ്റ്‌ പൂട്ടിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി വ്യവസായിയോട് ചക്മ 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.


വ്യവസായിയിൽ നിന്ന് പരാതി ലഭിച്ചതിന് ശേഷം ഉദ്യോഗസ്ഥനെ കുടുക്കാൻ വിജിലൻസ് സംഘം കെണിയൊരുക്കുകയായിരുന്നു. ഔദ്യോഗിക വസതിയിൽവച്ച്‌ ആദ്യഗഡു സ്വീകരിക്കുമ്പോഴാണ് പിടിയിലായത്‌. ത്രിപുര സ്വദേശിയായ ചക്മയുടെ ഔദ്യോ​ഗിക വസതിയിലും മറ്റും നടത്തിയ പരിശോധനയിൽ വിജിലൻസ് 47 ലക്ഷം രൂപ കണ്ടെത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home