ad
Deshabhimani

print edition എസ്ബിഐയിലെ ക്ലറിക്കൽ തസ്തിക; കേരളത്തിൽ ഒഴിവില്ല, വിജ്ഞാപനം
തിരുത്തണം: ബ്രിട്ടാസ്‌

john brittas mp
വെബ് ഡെസ്ക്

Published on Aug 18, 2026, 01:22 AM | 1 min read

ന്യൂഡൽഹി: എസ്ബിഐയിലെ ക്ലറിക്കൽ കേഡറിൽ വരുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലെ 7680 ഒഴിവുകളിലേക്ക്‌ ഇ‍ൗ വർഷം അപേക്ഷ ക്ഷണിച്ചപ്പോൾ കേരളത്തിൽ ഒരു ഒഴിവുപോലും റിപ്പോർട്ട്‌ ചെയ്യാത്തതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്‌ സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌ എസ്ബിഐ ചെയർമാൻ ചല്ല ശ്രീനിവാസുലു സെട്ടിക്ക് കത്തയച്ചു.


ഏറ്റവും കൂടുതൽ അഭ്യസ്തവിദ്യരുള്ള കേരളത്തെ പാടെ അവഗണിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന്‌ ബ്രിട്ടാസ്‌ പറഞ്ഞു. എസ്ബിഐ ശൃംഖലയിലെ ഏറ്റവും പ്രധാന സംസ്ഥാനമാണ്‌ കേരളം. മുൻവർഷങ്ങളിലെ നിയമനങ്ങളിലും കേരളത്തോട് അവഗണന ഉണ്ടായി. എങ്കിലും ചില ഒഴിവുകൾ നീക്കിവെച്ചിരുന്നു. 2024-ൽ അപേക്ഷ ക്ഷണിച്ചപ്പോൾ 426 ഒഴിവുകൾ കേരളത്തിന് നീക്കിവെച്ചു. 2025 ൽ 247 ഒഴിവുകളായിരുന്നു. എന്നാൽ ഈ വർഷം ഒഴിവുകളുടെ എണ്ണം 7680 ആയി ഉയർന്നിട്ടും കേരളത്തെ പൂർണമായും ഒഴിവാക്കി.


ആഗസ്‌ത്‌ 31 ആണ്‌ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. ഇത്‌ പരിഗണിച്ച്‌ എത്രയും വേഗം കേരളത്തിലെ ഒഴിവുകൾ സംബന്ധിച്ച് എസ്ബിഐ പുനരവലോകനം നടത്തി തിരുത്തൽ വിജ്ഞാപനം പുറത്തിറക്കണമെന്നും ബ്രിട്ടാസ്‌ കത്തിൽ ആവശ്യപ്പെട്ടു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home