print edition സിബിഎസ്‌ഇ മൂല്യനിർണയം; സ്വതന്ത്ര പരിശോധന വേണം: ബ്രിട്ടാസ്

ന്യൂഡൽഹി: സിബിഎസ്‌ഇ 12–ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ രീതിയിൽ സ്വതന്ത്ര പുനപരിശോധന ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു.
12–ാം ക്ലാസ് പരീക്ഷാ ഫലത്തെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയർന്നിട്ടുള്ളത്. മൂല്യനിർണയ രീതിയും പുനർമൂല്യനിർണയ പ്രക്രിയയും ഉത്തരക്കടലാസുകൾ ലഭ്യമാക്കേണ്ട പോർട്ടലിലെ സാങ്കേതിക പ്രശ്‌നങ്ങളെക്കുറിച്ചും സ്വതന്ത്രപരിശോധന ആവശ്യമാണ്.
2025ൽ 88.39 ശതമാനമായിരുന്ന വിജയശതമാനം 2026ൽ 85.2 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഓൺസ്‌ക്രീൻ മാർക്കിങ് സംവിധാനം നടപ്പാക്കിയതാണ് വിജയശതമാനം കുറയുന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. – ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.










0 comments