ജാതി വിലക്ക് തടസ്സമായി; ജാർഖണ്ഡിൽ കമിതാക്കൾ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

റാഞ്ചി: അന്തർജാതി ബന്ധത്തോടുള്ള വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് സംഭവം.
പെൺകുട്ടിയും യുവാവും ദീർഘകാലമായി പ്രണയത്തിലായിരുന്നുവെങ്കിലും ഇരുവരും വ്യത്യസ്ത ജാതികളിൽപ്പെട്ടവരായതിനാൽ വീട്ടുകാർ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ലോക്കോ പൈലറ്റാണ് ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം റെയിൽവേ അധികൃതരെ അറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ജാതി വിവേചനവും കുടുംബത്തിൽ നിന്നുള്ള കടുത്ത സമ്മർദ്ദവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രാമത്തിൽ നിലനിൽക്കുന്ന കടുത്ത ജാതീയ ചിന്താഗതികൾ യുവതലമുറയുടെ ജീവനെടുക്കുന്നതിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.










0 comments