വനിതാ ഏഷ്യാ കപ്പ്: രണ്ടാം സെമിയിൽ ഇന്ന് ശ്രീലങ്ക-പാകിസ്ഥാൻ പോരാട്ടം

ടീം ശ്രീലങ്ക (ഇടത്) പാകിസ്ഥാൻ (വലത്)| Photo: Asian Cricket Council,IPL.Com
ദുബായ് : വനിതാ ഏഷ്യാ കപ്പിലെ രണ്ടാം സെമിഫൈനലിൽ ഇന്ന് പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്ഥാൻ സെമിയിലെത്തിയത്. ഗ്രൂപ്പ് ബിയിൽ ഒന്നാമതായാണ് ശ്രീലങ്ക അവസാന നാലിൽ ഇടം നേടിയത്.
ഇന്നലെ നടന്ന ആദ്യ സെമിയിൽ ബംഗ്ലാദേശിനെ 40 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ എത്തി. സെപ്റ്റംബർ 13 നാണ് ഫൈനൽ. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനും ശ്രീലങ്കയും മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഫൈനൽ പ്രവേശനം ലക്ഷ്യമിട്ട് ഇരുടീമുകളും ശക്തമായ പോരാട്ടത്തിനാണ് ഇന്ന് ഇറങ്ങുന്നത്.









0 comments