ad
Deshabhimani

ജെഇഇ പരീക്ഷയിൽ പിഴവ് ആരോപിച്ചുള്ള പരാതി തള്ളി

jee 2025
വെബ് ഡെസ്ക്

Published on Jan 04, 2026, 11:00 AM | 1 min read

ന്യൂഡൽഹി: 2025 ലെ ജെ ഇ ഇ പ്രവേശന പരീക്ഷയുടെ പ്രതികരണ ഷീറ്റുകളിൽ പൊരുത്തക്കേടുകൾ ആരോപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ രണ്ട് വിദ്യാർഥികൾ സമർപ്പിച്ച റിട്ട് ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു.


സിംഗിൾ ബെഞ്ച് നടപടി ശരിവെച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


രണ്ട് ഉദ്യോഗാർത്ഥികൾക്കും 30,000 രൂപ വീതം പിഴ ചുമത്തിയത് കോടതി ഒഴിവാക്കി നൽകി.


പാരാതി പരിശോധിച്ച് നാഷണൽ സൈബർ ഫോറൻസിക് ലബോറട്ടറി (എൻ‌എഫ്‌സി‌എൽ) സമർപ്പിച്ച റിപ്പോർട്ട് കോടതി പരിഗണിച്ചിരുന്നു.


പിഴവ് ആരോപിക്കപ്പെട്ട സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്ത ബ്രൗസർ ലോഗുകൾ അപ്പീൽ നൽകിയവരുടെ കമ്പ്യൂട്ടറുകളിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home