ജന്തർമന്തര്‍ ആക്രമണം; തീവ്രഹിന്ദുത്വവാദി സ്വതന്ത്ര ഭരദ്വാജിന് ജാമ്യം

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിന്റെ തല അടിച്ചുപൊളിച്ച തീവ്രഹിന്ദുത്വവാദി സ്വതന്ത്ര ഭരദ്വാജിന് ജാമ്യം. പാട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സെപ്തംബർ 15ന് ഇയാൾക്ക് മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുകയോ അഭിമുഖങ്ങൾ നൽകുകയോ ചെയ്യാൻ പാടില്ല എന്നാണ് ജാമ്യവ്യവസ്ഥ. സെപ്തംബർ അഞ്ചിന് ഉത്തർപ്രദേശിൽ വെച്ചാണ് ഭരദ്വാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.
നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത നിഷു ആസാദിന്റെ അച്ഛൻ സഞ്ജയ്‌യുടെ തല തകർത്ത വിവരം അഭിമാനത്തോടെയാണ് ഒരു പോഡ്കാസ്റ്റിൽ ഭരദ്വാജ് പറഞ്ഞത്. പിന്നാലെ സിജെപി നേതാക്കൾ പാർലമെന്റ് പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. തുടർന്നാണ് അറസ്‌റ്റിന് തയ്യാറായതും ഗുരുതര കുറ്റങ്ങൾ ചുമത്തിയതും.









0 comments