Deshabhimani

ഡിജിറ്റൽ പേയ്മെന്റുകൾ അടിച്ചേൽപ്പിക്കാൻ സിബിഎസ്ഇ; വിദ്യാർഥികൾക്ക് തിരിച്ചടി

CBSE
വെബ് ഡെസ്ക്

Published on Oct 06, 2026, 01:40 PM | 1 min read

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ സ്കൂളുകളിൽ ഡിജിറ്റൽ പേയ്മെന്റുകൾ അടിച്ചേൽപ്പിക്കാനൊരുങ്ങി സിബിഎസ്ഇ. അഫിലിയേറ്റഡ് സ്കൂളുകളിൽ ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്‌ഇ വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര ധന്ത്രാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസിൽ (ഡിഎഫ്എസ്) നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണ് ഈ നടപടി.


ഡിജിറ്റൽ പേയ്മെന്റുകൾക്ക് ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ സിബിഎസ്‌ഇ നടപടി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തിരിച്ചടിയാകും. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കാനുള്ള വിജ്ഞാപനം കേന്ദ്ര ധനകാര്യമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.


ഫീസ് അടയ്ക്കൽ, കാന്റീൻ, ലൈബ്രറി, മറ്റ് സ്കൂൾ സേവനങ്ങൾ എന്നിങ്ങനെയുള്ള വിവിധ നടപടികളിൽ ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബോർഡിന്റെ കോംപറ്റന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നതെന്ന് സിബിഎസ്‌ഇ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home