Deshabhimani

പുതിയ റൂട്ടുകള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ സര്‍വീസുകള്‍; വിന്റർ ഷെഡ്യൂളുമായി എയർ ഇന്ത്യ

air india
വെബ് ഡെസ്ക്

Published on Oct 06, 2026, 01:57 PM | 1 min read

ന്യൂഡൽഹി : വിന്റർ ഷെഡ്യൂൾ 2026 പ്രഖ്യാപിച്ച് എയർ ഇന്ത്യ. എയർ ഇന്ത്യയുടെ ഇന്നുവരെയുള്ളതിൽ വെച്ച് ഏറ്റവും വിപുലീകൃതമായ വിന്റർ ഷെഡ്യൂളാണിതെന്ന് എയർലൈൻ അറിയിച്ചു.


ഷെഡ്യൂൾ അനുസരിച്ച് നാൽപ്പതിലധികം പുതിയ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകൾ ഉൾപ്പെടുത്തി പ്രതിദിന സർവീസുകളുടെ എണ്ണം 585 ആയി ഉയർത്തും. ദിവസേന 435 ആഭ്യന്തര സർവീസുകളും 150 വരെ അന്താരാഷ്ട്ര സർവീസുകളും ഉണ്ടാകും. നൂറിലധികം വിമാനങ്ങളുള്ള എയർലൈനിന്റെ നിര ഉപയോഗിച്ചാണ് സർവീസുകൾ വർദ്ധിപ്പിക്കുന്നത്. ഇതോടെ ആഴ്ചയിലെ മൊത്തം സർവീസുകൾ 3,150-ൽ നിന്ന് 4,100 ആയി ഉയരും.


പുതിയ ഷെഡ്യൂളിൽ കേരളത്തിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും കൂടുതൽ സർവീസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 25 മുതൽ ഘട്ടങ്ങളായാണ് ഷെഡ്യൂളുകൾ നടപ്പാക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home