ജന്തർമന്തർ പ്രതിഷേധം; സിജെപി നേതാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: ഗ്യാനേഷ്കുമാറിന്റെ രാജിക്കായി പ്രക്ഷോഭം തുടരുന്നതിനിടെ കേന്ദ്രസർക്കാർ സമരവിലക്കേർപ്പെടുത്തിയ ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി സമരം ചെയ്ത സിജെപി നേതാക്കൾ അറസ്റ്റിൽ. പൊലീസിന്റെയും കേന്ദ്രസേനകളുടെയും കണ്ണുവെട്ടിച്ച് പ്രതിഷേധിച്ച സിജെപി ദേശീയ കൺവീനർമാരായ അശുതോഷ് റംക, സൗരവ് ദാസ്, അങ്കിന്യ ഷിൻഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അതിക്രമിച്ചു കയറൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ജ്യാമ്യ വ്യവസ്ഥകൾ ലംഘിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയത്. നേതാക്കളെ ഡൽഹി പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. സിജെപിയുടെ നേതൃത്വത്തിൽ ചൊവ്വ രാവിലെയാണ് യുവാക്കൾ ജന്തർമന്തറിൽ പ്രവേശിച്ചത്. സമരഭൂമിയിലേക്ക് നേരിട്ടെത്താതെ ജെഡിയു ഓഫീസ് ഭാഗത്തുനിന്ന് പ്രവർത്തകർ ജന്തർമന്തർ റോഡിലേക്ക് ചാടി മുദ്രാവാക്യം മുഴക്കുകയായിരുന്നു.
നിരോധനങ്ങളിലൂടെ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് മോദി സർക്കാരിന്റെ ശ്രമം. എഐഎസ്എഫ്, എഐവൈഎഫ് നേതൃത്വത്തിൽ പാർലമെന്റ് സ്ട്രീറ്റിൽനിന്ന് ജന്തർമന്തറിലേക്ക് പ്രതിഷേധമാർച്ച് നടത്തിയിരുന്നു. കസ്റ്റഡിയിലെടുത്തവർ പൊലീസ് ബസിൽനിന്ന് പുറത്തുചാടി സമരം തുടർന്നു. മുഴുവനാളുകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.








0 comments