ad
Deshabhimani

ഭീകരാക്രമണത്തിന് പിന്നാലെ അടച്ച പഹൽഗാം ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കുന്നു; സുരക്ഷ ശക്തമാക്കി

Pahalgam.jpg
വെബ് ഡെസ്ക്

Published on Feb 16, 2026, 07:30 PM | 1 min read

ശ്രീനഗർ: കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കാൻ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ഉത്തരവിട്ടു.


വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മേഖലയിൽ കൂടുതൽ സൈനികരെയും പോലീസിനെയും വിന്യസിച്ച ശേഷമാണ് ഈ തീരുമാനം. ടൂറിസം സീസൺ ആരംഭിച്ച സാഹചര്യത്തിൽ മേഖലയിലെ സാമ്പത്തികാവസ്ഥ പരിഗണിച്ചാണ് നിയന്ത്രണങ്ങൾ നീക്കിയത്.


കഴിഞ്ഞ ദിവസമാണ് പഹൽഗാമിലെ ചന്ദൻവാരിക്ക് സമീപം വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങളാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടുകയായിരുന്നു.


ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കായി സുരക്ഷാ സേന തിരച്ചിൽ തുടരുകയാണ്. വിനോദസഞ്ചാരികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷാ വലയം തീർത്തിട്ടുണ്ടെന്നും എൽജി ഓഫീസ് അറിയിച്ചു.


ഹോട്ടലുകൾ, റിസോർട്ടുകൾ, പ്രധാന വ്യൂ പോയിന്റുകൾ എന്നിവിടങ്ങളിൽ സിസിടിവി നിരീക്ഷണവും പരിശോധനയും കർശനമാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ യാത്രകൾക്കായി സുരക്ഷാ സേനയുടെ അകമ്പടിയോടെയുള്ള കോൺവോയ് സംവിധാനവും പരിഗണനയിലുണ്ട്.


ഭീകരതയെ വികസനം കൊണ്ട് നേരിടുമെന്നും കശ്മീരിലെ ടൂറിസം മേഖലയെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home