ജമ്മു കശ്‌മീരിൽ വീണ്ടും മേഘവിസ്ഫോടനം; മൂന്ന് പേർ മരിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ റംബാനിൽ വെള്ളിയാഴ്ചയുണ്ടായ മേഘവിസ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാലുപേരെ കാണാതായെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയമുണ്ടായതോടെ നിരവധി കെട്ടിടങ്ങളും റോഡുകളും ഒലിച്ചുപോയി. ഗതാഗതം പൂർണമായി തടസപ്പെട്ടു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു ആഴ്ചയായി ജമ്മു കശ്മീരിൽ കനത്ത മഴ തുടരുകയാണ്. നദികൾ പലതും കരകവിഞ്ഞൊഴുകി.
നേരത്തെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ 50 ഓളം പേർ മരിച്ചിരുന്നു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചോസതിയിലാണ് മിന്നൽപ്രളയമുണ്ടായത്. നിരവധി സൈനികരും അപകടത്തില്‍പ്പെട്ടു.








0 comments