ഇന്ത്യ–അമേരിക്ക കരാറിലെ പാളിച്ചകൾ ആരുടെ തലയിൽ വീഴും, മന്ത്രാലയങ്ങൾക്കിടയിൽ ഭിന്നത

ഇന്ത്യ–അമേരിക്ക വ്യാപാരകരാറുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനുമിടയിലെ ഭിന്നത പുറത്തായി. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കുശേഷം ഈ വിഷയത്തിൽ ഇന്ത്യയുടെ ഔദ്യോഗിക നിലപാട് എന്താണെന്ന ചോദ്യം ഉയർന്നിരുന്നു.
എന്നാൽ,ഈ വിഷയത്തിൽ പ്രതികരിക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണെന്നും,വ്യാപാരകരാറിന്റെ സാങ്കേതികവും നയപരവുമായ വിശദാംശങ്ങൾ വിശദീകരിക്കുക മാത്രമാണ് തന്റെ ഉത്തരവാദിത്വമെന്നും വാണിജ്യ-വ്യവസായ മന്ത്രി ഗോയൽ അന്ന് രോഷത്തോടെ പ്രതികരിച്ചു.
“കൃഷിമന്ത്രിയോട് വ്യാപാരകരാറിനെക്കുറിച്ച് ചോദിച്ചാൽ മറുപടി പറയാനാവില്ല.എണ്ണ ദൗത്യത്തെക്കുറിച്ച് എന്നോട് ചോദിച്ചാൽ,എനിക്ക് പരിമിതമായ അറിവുണ്ടാകാം,പക്ഷേ രേഖാപരമായ പ്രസ്താവന നൽകാൻ ഞാൻ തയ്യാറാകില്ല.ഓരോ മന്ത്രിയും തന്റേതായ ഉത്തരവാദിത്വം കൈകാര്യം ചെയ്യുന്നു,”എന്നായിരുന്നു പ്രതികരണം.
പിന്നീട് ഇക്കാര്യം ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി നിഷേധിച്ചു. “രണ്ട് വ്യത്യസ്ത വിഷയങ്ങൾ ആളുകൾ കൂട്ടിക്കുഴച്ചിരിക്കുകയാണ്” എന്ന് വിശദീകരിച്ചു. കരാര്‍ ചട്ടക്കൂട് വിശദീകരിച്ച് വാര്‍ത്തകളിൽ നിറഞ്ഞത് പിയൂഷ് ഗോയലാണ്.
അപ്പോഴും, റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച ഇന്ത്യയുടെ നിലപാട് വ്യാപാരകരാറിന്റെ ഭാഗമല്ലെന്നും, അത് തന്റെ ചുമതലയല്ലെന്നും ഗോയൽ ആവർത്തിച്ചു.
“അത് എന്റെ സംയുക്ത പ്രസ്താവനയിലോ കരാറിലോ ഉൾപ്പെട്ടിട്ടില്ല.ആ വിഷയത്തിൽ പ്രതികരിക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്,”എന്ന് ആവര്‍ത്തിച്ചു.
നയപരമായ ഉത്തരവാദിത്വങ്ങളുടെ അതിർവരമ്പുകൾ പോലും പരസ്പരം ബോധ്യമില്ലാതെയാണ് കരാറും ചട്ടക്കൂടും ഉണ്ടാക്കിയതെന്ന നിലയിൽ പൊതുജനത്തിന് മുന്നിൽ വ്യക്തതയില്ലാതെ പ്രത്യക്ഷപ്പെട്ടത് എൻ ഡി എ മുന്നണിയിൽ തന്നെ ഞെട്ടലായി തുടരുന്നു.
Related News
അവകാശവാദങ്ങളിലും കണക്കുകളിലും
കൃത്യത നഷ്ടമായി
കരാര്‍ ചട്ടക്കൂട് സമ്മതിക്കുന്നതിൽ ഇന്ത്യയുടെ താത്പര്യ സംരക്ഷണത്തിൽ പൂര്‍ണ്ണമായും പരാജയപ്പെടുന്നതും അമേരിക്കൻ തന്ത്രങ്ങൾക്ക് എതിരില്ലാതെ കീഴ്പ്പെടുന്നതും ആണെന്ന വിമര്‍ശനം മന്ത്രാലയങ്ങൾക്കിടയിൽ തന്നെയും നിലനിൽക്കുന്നതായാണ് സൂചനകൾ. റഷ്യൻ എണ്ണ വാങ്ങുന്നതിന് എതിരായി കൊണ്ടു വന്ന പ്രതികാര നികുതിയാണ് അമേരിക്കൻ ഭരണകൂടം പിന്നീട് ഇന്ത്യൻ വിപണിയെ തങ്ങളുടെ ഇഷ്ടപ്രകാരം വരുതിയിലാക്കാൻ ഉപയോഗപ്പെടുത്തിയത്.
പ്രതികാര നികുതി ചുമത്തുകയും അത് മുൻ നിര്‍ത്തി വിലപേശൽ നടത്തുകയും ചെയ്തു. അതേ നികുതി നിലനിര്‍ത്തിക്കൊണ്ട് ശതമാന കണക്കിൽ ഇളവ് പ്രഖ്യാപിച്ച് കരാര്‍ ചട്ടക്കൂടിനകത്ത് രാജ്യത്തെ കുരുക്കി. ഈ സാഹചര്യം വ്യക്തമാണ്. ഇത് മന്ത്രായലങ്ങളിലെയും ചര്‍ച്ചയാണ്.
വിദേശ കാര്യമന്ത്രാലയത്തിന് നേരെ ഉയരേണ്ട ചോദ്യങ്ങളും സംശയങ്ങളും വാണിജ്യ മന്ത്രാലത്തിന് നേരെയും ഉയരുന്ന സാഹചര്യവും ഇത് സൃഷ്ടിച്ചു. ഇതോടെയാണ് പീയൂഷ് ഗോയൽ അസ്വസ്ഥനായത്.
വാഷിങ്ടണിൽ തുടങ്ങി
ഇന്ത്യ–അമേരിക്ക വ്യാപാരകരാറിനെ കുറിച്ചും തുടർന്നുമുള്ള ആശയവിനിമയത്തിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിനുമിടയിൽ ഏകോപനക്കുറവിന്റെ സൂചനകൾ പ്രകടമായതായി രാഷ്ട്രീയ വൃത്തങ്ങളിൽ നേരത്തെ തന്നെ വിലയിരുത്തലുകൾ ഉണ്ടായി.
അമേരിക്കയിൽ ചര്‍ച്ചകൾക്കിടെ നൽകിയ അഭിമുഖത്തിൽ മന്ത്രി ജയശങ്കർ, ഈ വിഷയങ്ങൾ വാണിജ്യ മന്ത്രാലയത്തിന്റെ പരിധിയിലാണെന്ന് സൂചിപ്പിച്ച് ഒഴിഞ്ഞിരുന്നു. തുടർന്ന് ഗോയൽ ഇത് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയാണെന്ന് വ്യക്തമാക്കി പരസ്യമായി രംഗത്തു വന്നു.
ഇത് സംബന്ധിച്ച് ചോദ്യം നേര്‍ക്ക് വന്നതോടെ, "രണ്ട് വ്യത്യസ്ത വിഷയങ്ങൾ കൂട്ടിക്കുഴച്ചതിന്റെ ഫലമാണെന്നും, മന്ത്രിമാർക്കിടയിൽ അടിസ്ഥാനപരമായ ഭിന്നതയില്ലെന്നും" ആവര്‍ത്തിക്കയാണ് തിങ്കളാഴ്ചത്തെ അഭിമുഖത്തിലും ഗോയൽ ചെയ്തത്. കരാറിലെ പാളിച്ചകളുടെ ഉത്തരവാദിത്തം ആരുടെ തലയിൽ വീഴും എന്നത് നേതാക്കൾക്ക് തലവേദനയായിരിക്കുന്നു.
കരാര്‍ പ്രഖ്യാപനം ആദ്യം പുറത്തു വന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയിൽ നിന്നോ, വിദേശകാര്യ മന്ത്രി ഡോ എസ് ജയ്ശങ്കറിൽ നിന്നോ, വാണിജ്യ കാര്യ മന്ത്രി പിയൂഷ് ഗോയലിൽ നിന്നോ അല്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിൽ നിന്നാണ്. മന്ത്രാലയങ്ങൾ തന്നെ പ്രഖ്യാപനം നടത്തുന്ന കാര്യത്തിൽ പരസ്പരം പിൻവലിഞ്ഞ് നിന്നതാണോ എന്ന ചോദ്യവും ഇത് ഉയര്‍ത്തുന്നു.
പ്രതിപക്ഷത്തിനിടയിൽ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന കാര്‍ട്ടൂൺ, ഡോ. സയിദ് നസീര്‍ ഹുസൈൻ എം പി എക്സിൽ പങ്കുവെച്ചത്










0 comments