ad
Deshabhimani

ബ്രിക്സ് ഉച്ചകോടി: ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ ഡൽഹിയിൽ

Masoud Pezeshkian

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഡൽഹിയിലെത്തി | Photo by PIB / AFP

വെബ് ഡെസ്ക്

Published on Sep 11, 2026, 04:42 PM | 1 min read

ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഡൽഹിയിലെത്തി. ഇറാൻ പ്രസിഡന്റായി അധികാരത്തിലെത്തിയ ശേഷം പെസെഷ്കിയാന്റെ ആദ്യത്തെ ഇന്ത്യ സന്ദർശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വ്യാപാരവും ശക്തിപ്പെടുത്തുന്നതിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.


പശ്ചിമേഷ്യയിൽ അമേരിക്കയുടെ നേതൃത്വത്തിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിനിടയിലാണ് പെസെഷ്കിയാന്റെ ഇന്ത്യ സന്ദർശനം. ഇറാനെതിരെ അമേരിക്ക പുതിയ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതോടെ മേഖലയിൽ വീണ്ടും അതിരൂക്ഷമായ സംഘർഷമാണ് തുടരുന്നത്.


ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് ബ്രിക്സ് കൂട്ടായ്മ അതിന്റെ സാമ്പത്തിക ഭദ്രത വർധിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പെസെഷ്കിയാൻ ഊന്നിപ്പറഞ്ഞിരുന്നു. ലോകരാജ്യങ്ങളെ ഡോളറിൽ ആശ്രയം കണ്ടെത്തുന്നതിൽ നിന്ന് മോചിപ്പിച്ച് അമേരിക്കയുടെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നിലകൊള്ളാനുമാണ് ബ്രിക്സ് ബാങ്ക് രൂപീകരിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.


ശനിയാഴ്ച ആരംഭിക്കുന്ന രണ്ടു ദിവസത്തെ ബ്രിക്സ് ഉച്ചകോടിയിൽ ഭക്ഷണം, ഊർജം, ആരോഗ്യം, ദുരന്തലഘൂകരണം, വിതരണ ശൃംഖല എന്നിങ്ങനെയുള്ള വിഷയങ്ങളിൽ അം​ഗരാജ്യങ്ങളുടെ സഹകരണം വർധിപ്പിക്കുന്നതിനായിരിക്കും ഊന്നൽ നൽകുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷം എന്നീ ആ​ഗോള പ്രതിസന്ധികൾക്കിടയിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നതെന്നത് അതിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home