ad
Deshabhimani

തണുത്ത് വിറച്ച് ഉത്തരേന്ത്യ: പഞ്ചാബിലും ഹരിയാനയിലും ജനജീവിതം ദുസ്സഹം, മൂടൽമഞ്ഞിൽ ഗതാഗതം തടസ്സപ്പെട്ടു

Winter.jpg
വെബ് ഡെസ്ക്

Published on Dec 29, 2025, 06:06 PM | 1 min read

ചണ്ഡീഗഡ്: പഞ്ചാബിലും ഹരിയാനയിലും ശൈത്യതരംഗം കടുക്കുന്നു. അതിശക്തമായ തണുപ്പിനൊപ്പം പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതോടെ ജനജീവിതം ദുസ്സഹമായി.


തിങ്കളാഴ്ച (ഡിസംബർ 29, 2025) പുലർച്ചെ കാഴ്ചാപരിധി 50 മീറ്ററിൽ താഴെയായി കുറഞ്ഞത് റോഡ്-റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു.


ഹരിയാനയിലെ ഹിസാറിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്; 2.1 ഡിഗ്രി സെൽഷ്യസ്. ഇത് സാധാരണ നിലയേക്കാൾ മൂന്ന് ഡിഗ്രി കുറവാണ്.


പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലെ ബല്ലോവാൾ സൗഖ്രിയിൽ 2.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. അമൃത്‌സർ (5.5°C), ലുധിയാന (5.6°C), പട്യാല (6.4°C) എന്നിവിടങ്ങളിലും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.


സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാനമായ ചണ്ഡീഗഡിൽ 7.2 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. അമൃത്‌സർ, ലുധിയാന, പട്യാല, ഹിസാർ, അംബാല തുടങ്ങിയ നഗരങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുകയാണ്.


വരും ദിവസങ്ങളിലും ശൈത്യതരംഗവും മൂടൽമഞ്ഞും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പുതുവർഷം വരെ കനത്ത തണുപ്പ് തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home