ad
Deshabhimani

രാജധാനിയും ശതാബ്ദിയും വൈകിയോ? എങ്കിൽ സൗജന്യ ഭക്ഷണം; നിയമങ്ങളറിയാം

train meal
വെബ് ഡെസ്ക്

Published on Jun 23, 2026, 06:20 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം ട്രെയിനുകളായ രാജധാനി, ശതാബ്ദി, ദുരന്തോ എന്നിവ രണ്ട് മണിക്കൂറോ അതിൽ കൂടുതലോ വൈകിയാൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകാൻ ഐആർസിടിസി മാർ​ഗനിർദ്ദേശം. ട്രെയിൻ വൈകുന്ന സമയക്രമം അനുസരിച്ച് പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം, ചായ അല്ലെങ്കിൽ ലഘുഭക്ഷണം എന്നിവയാണ് യാത്രക്കാർക്ക് സൗജന്യമായി ലഭിക്കുക.


യാത്രയുടെ തുടക്കത്തിൽ ബിസ്‌ക്കറ്റും ചായയും അല്ലെങ്കിൽ കാപ്പിയും നൽകും. പ്രാതലിനോ വൈകുന്നേരത്തെ ചായയ്ക്കോ നാല് സ്ലൈസ് ബ്രെഡ്, ബട്ടർ, 200 മില്ലി ഫ്രൂട്ട് ജ്യൂസ്, ചായ അല്ലെങ്കിൽ കാപ്പി എന്നിവ ലഭിക്കും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ചോറിനൊപ്പം കടലക്കറിയോ പരിപ്പുകറിയോ ആണ് നൽകുക. അതല്ലെങ്കിൽ മിക്സഡ് വെജിറ്റബിൾ കറിയും അച്ചാറും അടങ്ങിയ പൂരിയും ലഭ്യമാക്കും. ഭക്ഷണത്തോടൊപ്പം പഞ്ചസാരയും മിൽക്ക് ക്രീമറും പ്രത്യേകം നൽകും.


ട്രെയിൻ മൂന്ന് മണിക്കൂറിലധികം വൈകുകയോ റൂട്ട് മാറ്റുകയോ ചെയ്താൽ യാത്രക്കാർക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്ത് മുഴുവൻ തുകയും റീഫണ്ട് വാങ്ങാനും വ്യവസ്ഥയുണ്ട്. ഓൺലൈൻ ടിക്കറ്റുകൾക്ക് ബുക്ക് ചെയ്ത അക്കൗണ്ട് വഴിയും കൗണ്ടർ ടിക്കറ്റുകൾക്ക് നേരിട്ടും റീഫണ്ട് ലഭ്യമാകും. ദീർഘനേരം ട്രെയിൻ വൈകുന്ന സാഹചര്യങ്ങളിൽ യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ സ്റ്റേഷനുകളിലെ വെയിറ്റിംഗ് റൂമുകൾ സൗജന്യമായി ഉപയോഗിക്കാം. രാത്രി വൈകി യാത്ര ചെയ്യുന്നവർക്കായി സ്റ്റേഷനുകളിലെ ഭക്ഷണശാലകൾ കൂടുതൽ സമയം തുറന്നു പ്രവർത്തിക്കാനും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സുരക്ഷ ഉറപ്പാക്കാനും റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home