print edition ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം

Photo: India Today
ന്യൂഡൽഹി: ഒമാൻ തീരത്ത് ബുധനാഴ്ച ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം നടന്നതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്നും ഇവരെ ഒമാൻ അധികൃതർ രക്ഷപ്പെടുത്തിയതായും വിദേശ മന്ത്രാലയം അറിയിച്ചു. സൊമാലിയയിൽ നിന്ന് പുറപ്പെട്ട കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്നുണ്ടായ വൻ തീപിടുത്തത്തിൽ കപ്പൽ പൂർണ്ണമായും കടലിൽ മുങ്ങി.
ഒമാൻ തീരസംരക്ഷണ സേനയാണ് ജീവനക്കാരെ രക്ഷപ്പെടുത്തി ദിബ തുറമുഖത്ത് എത്തിച്ചത്. കപ്പലിന് നേരെ ആക്രമണം നടത്തിയത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.വാണിജ്യ കപ്പലുകൾക്കും സാധാരണക്കാരായ നാവികർക്കും നേരെ തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു. ഫെബ്രുവരി 28-ന് ഇറാൻ – യുഎസ് സംഘർഷം ആരംഭിച്ചതിന് ശേഷം ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ കപ്പലാണിത്. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം അതീവ സങ്കീർണ്ണമായി തുടരുന്നതിനിടയിലാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.










0 comments