ad
Deshabhimani

റിയാദ് വിമാന സർവീസുകൾ പുനരാരംഭിച്ചു; പ്രവാസികൾക്ക് ആശ്വാസം

Air India.jpg
വെബ് ഡെസ്ക്

Published on Mar 13, 2026, 08:56 PM | 1 min read

ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന റിയാദിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ കമ്പനികൾ പുനരാരംഭിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് താൽക്കാലികമായി റദ്ദാക്കിയ സർവീസുകളാണ് വ്യാഴാഴ്ച (മാർച്ച് 12) മുതൽ വീണ്ടും പ്രവർത്തനം തുടങ്ങിയത്.


വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം നടപടികൾ ശക്തമാക്കി. ആദ്യഘട്ടത്തിൽ മുംബൈയിൽ നിന്ന് റിയാദിലേക്കാണ് എയർ ഇന്ത്യയും ഇൻഡിഗോയും സർവീസ് നടത്തിയത്. കോഴിക്കോട് നിന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസും പുനരാരംഭിക്കുന്നുണ്ട്.


നിലവിൽ ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും വിവിധ കമ്പനികൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു വരികയാണ്. യുദ്ധത്തെത്തുടർന്ന് വിമാനങ്ങൾ ആകാശപാത മാറ്റിയത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെങ്കിലും യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.


സൗദി അറേബ്യയിലേക്ക് മടങ്ങാനിരുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം വലിയ ആശ്വാസമാണ് പകരുന്നത്. മേഖലയിലെ സാഹചര്യം മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home