ad
Deshabhimani

ആഗോള പ്രതിസന്ധിക്കിടയിലും കയറ്റുമതി വർധിക്കുന്നു; വാണിജ്യ മന്ത്രാലയം

India Exports

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on May 08, 2026, 12:54 PM | 1 min read

ന്യൂഡൽഹി : ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യത്തെ ചരക്ക് - സേവന കയറ്റുമതി നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 4.6 ശതമാനം വർധിച്ച് 86,300 കോടിലെത്തിയതായി വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2024-25 കാലയളവിൽ ഇത് 82,500 കോടിയായിരുന്നു.


സേവന മേഖലയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം. 2025-26 സാമ്പത്തിക വർഷത്തിൽ സേവന കയറ്റുമതി 8.71 ശതമാനം വളർച്ചയോടെ 42,132 കോടിയിലെത്തി. ഐടി സേവനങ്ങൾ, ബിസിനസ് സൊല്യൂഷനുകൾ, പ്രൊഫഷണൽ വൈദഗ്ധ്യം എന്നിവക്ക് ആഗോള വിപണിയിൽ ആവശ്യക്കാർ വർധിക്കുന്നതാണ് ഈ മേഖലയിലെ നേട്ടത്തിന് കാരണം.


ആഗോള പ്രതിസന്ധികൾക്കിടയിലും ചരക്ക് കയറ്റുമതി മേഖലയും സുസ്ഥിരമായ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 43,770 കോടിയിൽ നിന്ന് 0.93 ശതമാനം വളർച്ചയോടെ ഇത്തവണ ചരക്ക് കയറ്റുമതി 44,178 കോടിയിലെത്തി. ലോക വിപണിയിലെ ആവശ്യത്തിലുണ്ടായ ഇടിവും പശ്ചിമേഷ്യൻ സംഘർഷങ്ങളും ഉയർത്തിയ വെല്ലുവിളികൾക്കിടയിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home