കന്നിമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും

ശബരിമല : കന്നിമാസ പൂജയ്ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നന്പൂതിരി നടതുറന്ന് ദീപം തെളിക്കും. ശേഷം പതിനെട്ടാംപടിക്കുതാഴെ ആഴിയിൽ അഗ്നി പകരും. കന്നി ഒന്നായ വ്യാഴം രാവിലെ അഞ്ചിനാണ് ദർശനത്തിനായി നട തുറക്കുക. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നടയടയ്ക്കും. പിന്നീട് തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും.
കന്നിമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താനാഗ്രഹിക്കുന്ന തീർഥാടകർ വെർച്വൽ ക്യൂ വെബ്സൈറ്റുവഴി (www.sabarimalaonline.org) ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം. സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും താമസിക്കാനാഗ്രഹിക്കുന്നവർ www.onlinetdb.com എന്ന വെബ്സൈറ്റുവഴി നേരത്തെതന്നെ മുറി ബുക്ക് ചെയ്യണം.









0 comments