മുഖ്യമന്ത്രി വിജയ്‍യുടെ ലണ്ടനിലെ പൊതുപരിപാടി റദ്ദാക്കി

ലണ്ടന്‍: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ലണ്ടനിലെ പൊതുപരിപാടി റദ്ദാക്കി. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിച്ചാണ് പരിപാടി റദ്ദാക്കിയത്. ലണ്ടനിലെ പ്രശസ്തായ ദ ഷാർഡ് കെട്ടടത്തിന് സമീപമാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. വിജയ് എത്തുമെന്നറിഞ്ഞതോടെ നിരവധി ആളുകൾ സ്ഥലത്ത് തടിച്ചു കൂടി. ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ വരെ എത്തിയതോടെ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റൻ പൊലീസ് ഇടപെട്ടതിനെ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
“പൊതുജനങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ കണക്കിലെടുത്താണ് പരിപാടി റദ്ദാക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം ആവശ്യമായ അനുമതി ലഭിച്ചിട്ടില്ല,” മുഖ്യമന്ത്രിയുടെ സംഘത്തിലെ അംഗം ലൗഡ്‌സ്പീക്കറിലൂടെ അറിയിച്ചു. ഇതോടെ മണിക്കൂറുകളോളം കാത്തുനിന്നവരടക്കം നിരവധിപേർ നിരാശരായി.
തമിഴ്നാട്ടിലേക്കുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായാണ് വിജയ് യുകെയിൽ എത്തിയത്. സന്ദർശനത്തിനിടെ ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപങ്ങൾ ഉൾപ്പെടുന്ന നിരവധി ധാരണാപത്രങ്ങളിൽ പ്രതിനിധി സംഘം ഒപ്പുവച്ചതായി നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. യുകെ സന്ദർശനം പൂർത്തിയാക്കി വിജയ് ബുധനാഴ്ച ഇന്ത്യയിലേയ്ക്ക് മടങ്ങുമെന്നാണ് വിവരം.









0 comments