ad
Deshabhimani

കടലിൽ കരുത്തറിയിച്ച് ഇന്ത്യ; ആൻഡമാൻ കടലിൽ ത്രിരാഷ്ട്ര നാവികാഭ്യാസം

Navy.jpg
വെബ് ഡെസ്ക്

Published on Feb 14, 2026, 12:54 PM | 1 min read

പോർട്ട് ബ്ലെയർ: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ സംയുക്ത നാവികാഭ്യാസം നടത്തി. ആൻഡമാൻ കടലിൽ വെള്ളിയാഴ്ച (ഫെബ്രുവരി 13, 2026) നടന്ന പയറ്റിൽ മൂന്ന് രാജ്യങ്ങളിലെയും അത്യാധുനിക യുദ്ധക്കപ്പലുകൾ പങ്കെടുത്തു.


മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം നാവികസേനകൾ തമ്മിലുള്ള ഏകോപനവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുകയാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.


സമുദ്ര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ ഈ നാവികാഭ്യാസത്തെക്കുറിച്ച് ഇന്ത്യൻ നാവികസേനാ വക്താവ് എക്സിലൂടെ വിവരങ്ങൾ പങ്കുവെച്ചു.


സമുദ്രവ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സംയുക്ത ഓപ്പറേഷനുകളിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനും ഈ പരിശീലനം സഹായിക്കും. അതിനിടെ, ബഹ്‌റൈൻ ആസ്ഥാനമായുള്ള 47 രാജ്യങ്ങളുടെ സംയുക്ത നാവികസേനാ സഖ്യത്തിന്റെ നിർണ്ണായക പരിശീലന വിഭാഗമായ 'കംബൈൻഡ് ടാസ്ക് ഫോഴ്സ് 154'-ന്റെ കമാൻഡ് ഇന്ത്യ ഏറ്റെടുത്തു.


ഇറ്റാലിയൻ നാവികസേനയിൽ നിന്നാണ് ഇന്ത്യ ഈ ചുമതല ഏറ്റെടുത്തത്. കടൽകൊള്ള, ലഹരിക്കടത്ത്, അനധികൃത കുടിയേറ്റം എന്നിവ തടയാനുള്ള പരിശീലനങ്ങളാണ് ഈ വിഭാഗം പ്രധാനമായും നൽകുന്നത്. ആഗോള നാവിക രംഗത്ത് ഇന്ത്യയുടെ വളർന്നുവരുന്ന സ്വാധീനത്തെയാണ് ഈ പുതിയ ചുമതലകൾ സൂചിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home