ad
Deshabhimani

വെളിപ്പെടുത്തലുമായി അമേരിക്ക ആസ്ഥാനമായ
 ‘ഇന്ത്യ ഹേറ്റ്‌ ലാബ് ’ ; ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗം നടത്തിയത് 
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമി

print edition ക്രൈസ്‌തവവേട്ട ; വിദ്വേഷ പ്രസംഗത്തിൽ 
41 ശതമാനം വർധന , 88 ശതമാനവും 
ബിജെപി 
സംസ്ഥാനങ്ങളിൽ

india hate lab report on hate speech
വെബ് ഡെസ്ക്

Published on Jan 15, 2026, 03:07 AM | 1 min read


ന്യൂഡൽഹി

രാജ്യത്ത്‌ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷപ്രസംഗങ്ങൾ വൻതോതിൽ വർധിച്ചുവെന്ന്‌ റിപ്പോർട്ട്‌. 2025ൽ ആകെ 1,318 വിദ്വേഷപ്രസംഗം നടന്നുവെന്നും ക്രൈസ്‌തവരെ ലക്ഷ്യമിട്ടുള്ളതിൽ 41 ശതമാനത്തിന്റെ വർധനയുണ്ടായെന്നും അമേരിക്ക ആസ്ഥാനമായിട്ടുള്ള ‘ഇന്ത്യ ഹേറ്റ്‌ ലാബി’ന്റെ റിപ്പോർട്ട്‌.


ബിജെപി, വിഎച്ച്പി, ബജ്‌രംഗ്‌ദൾ, ആർഎസ്എസ്, അന്താരാഷ്‌ട്രീയ ഹിന്ദു പരിഷത്ത്(എഎച്ച്‌പി), സകാൽ ഹിന്ദു സമാജ് തുടങ്ങിയ സംഘടനകളാണ്‌ മുന്നിൽ. ബിജെപിയുടെ ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമിയാണ്‌ ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗം നടത്തിയ വ്യക്തി–70 എണ്ണം. രണ്ടാമത്‌ എഎച്ച്‌പി തലവൻ പ്രവീൺ തെഗാഡിയ–46. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ ആറാമതും (27) യുപി മുഖ്യമന്ത്രി ആദിത്യനാഥ്‌ (22) ഒന്പതും സ്ഥാനങ്ങളിലുണ്ട്‌.


വിദ്വേഷ പ്രസംഗങ്ങളില്‍ ​1,289ഉം ലക്ഷ്യമിട്ടത്‌ മുസ്ലിങ്ങളെ. 162 എണ്ണം ക്രൈസ്‌തവരെയും 133 പ്രസംഗത്തിൽമുസ്ലിങ്ങളെയും ക്രൈസ്‌തവരെയും ലക്ഷ്യമിട്ടുള്ളതായിരുന്നു. തെരഞ്ഞെടുപ്പില്ലാത്ത സമയത്തും വിദ്വേഷ പ്രസംഗം തുടർന്നു. ​


88 ശതമാനവും 
ബിജെപി 
സംസ്ഥാനങ്ങളിൽ

ആകെ വിദ്വേഷ പ്രസംഗങ്ങളുടെ 88 ശതമാനവും(1,164) ഉണ്ടായത്‌ ബിജെപി ഭരണ സംസ്ഥാനങ്ങളിൽ. ഉത്തർപ്രദേശ് (266), മഹാരാഷ്‌ട്ര (193), മധ്യപ്രദേശ് (172), ഉത്തരാഖണ്ഡ് (155), ഡൽഹി (76) എന്നിവിടങ്ങളിലാണ്‌ ഏറ്റവും കൂടുതൽ. ഏറ്റവും കുറവ്‌ കേരളത്തിലാണ്‌. കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകത്തിൽ 40, തെലങ്കാനയിൽ 16, ഹിമാചൽ പ്രദേശിൽ 29 എന്നിങ്ങനെയാണ്‌ കണക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home