Deshabhimani

ഇന്ത്യ കൂട്ടായ്മയുടെ റാലി; ആയിരക്കണക്കിന് പൊലീസിനെയും അർധസൈന്യത്തേയും വിന്യസിച്ച് കേന്ദ്രം

Rally.jpg

റാലിക്ക് മുന്നോടിയായി ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത് അർധസേന അംഗങ്ങൾ

വെബ് ഡെസ്ക്

Published on Oct 29, 2026, 05:05 PM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ കൂട്ടായ്മ ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്തുന്ന റാലിയിൽ മുന്നൊരുക്കങ്ങളുമായി കേന്ദ്രം. ജന്തർ മന്തർ പ്രക്ഷോഭത്തെ അടിച്ചമർത്താൻ സേനകൾ വിന്യസിച്ച അതെ മാതൃകയിലാണ് കേന്ദ്രനീക്കം.


റാലിയിൽ സുരക്ഷാ ഉറപ്പുവരുത്താനെന്ന വ്യാജേന 3,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000 അർദ്ധസൈനിക വിഭാഗം അംഗങ്ങളെയും വിന്യസിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. റാലിയിൽ പങ്കെടുക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനായി 150 ഹൈ ഡെഫിനിഷൻ, എഐ ക്യാമെറകളാണ് ഡൽഹി പൊലീസ് സ്ഥാപിച്ചിരിക്കുന്നത്.


50,000 തിലധികം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് ഡൽഹി പൊലീസിന്റെ റിപ്പോർട്ട്. അതേസമയം, നവംബർ ഒന്നിന് നടക്കാനിരിക്കുന്ന റാലിയിൽ പങ്കെടുക്കുന്നവർക്ക് വിചിത്രമായ നിബന്ധനകളും ഡൽഹി പൊലീസ് നൽകിയിരിക്കുകയാണ്.


റാലി നടക്കുന്ന പ്രദേശത്തും ഇരിപ്പിടങ്ങളിലും സിസിടിവി ക്യാമെറകൾ സ്ഥാപിക്കണം. നവംബർ ഒന്നിന് രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് റാലി. ഒരു കാരണവശാലും റാലി അഞ്ച് മണി പിന്നിട്ട നീളാൻ പാടില്ല. അഞ്ച് മണി കഴിഞ്ഞയുടനെ റാലിയിൽ പങ്കെടുക്കുന്നവരെല്ലാം പിരിഞ്ഞുപോകണം.


റാലിക്ക് മുൻപോ ശേഷമോ പങ്കെടുക്കുന്നവർ രാംലീല മൈതാനിയിൽ താമസിക്കാൻ പാടില്ല. ക്രമസമാധാനം ലംഘിക്കുന്ന തരത്തിലോ, വിമർശനാത്മകമായോ ഉള്ള പ്രസംഗങ്ങൾ പാടില്ല. ഡൽഹിക്ക് പുറത്ത് നിന്നോ അയൽ സംസ്ഥാനങ്ങളിൽ നിന്നോ ഉള്ള വാഹനങ്ങൾ റാലിയിൽ പങ്കെടുക്കാൻ പാടില്ല എന്നിങ്ങനെ നീളുന്നു നിബന്ധനകൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home