ad
Deshabhimani

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം: യാത്രകൾ ഒഴിവാക്കാൻ ഇന്ത്യൻ എംബസിയുടെ നിർദേശം

us military
വെബ് ഡെസ്ക്

Published on Jan 04, 2026, 07:52 AM | 1 min read

ന്യൂഡൽഹി : വെനസ്വേലയിൽ അമേരിക്ക നടത്തുന്ന കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദേശം നൽകി. വെനസ്വേലയിലുള്ള എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്താനും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


+58-412-9584288 എന്ന ഫോൺ നമ്പറിലൂടെയും (വാട്ട്‌സ്ആപ്പ് കോളുകൾ ഉൾപ്പെടെ) [email protected] എന്ന ഇമെയിൽ ഐഡിയിലൂടെയും എംബസിയുമായി ബന്ധപ്പെടാൻ മന്ത്രാലയം ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. കാരക്കാസിലെ എംബസിയുടെ കണക്കനുസരിച്ച്, വെനിസ്വേലയിൽ ഏകദേശം 50 ഇന്ത്യക്കാരും 30 ഇന്ത്യൻ വംശജരും ഉണ്ട്.


വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ മയക്കുമരുന്ന് കടത്തിൽ പങ്കാളിയാണെന്ന് ആരോപിച്ചതിനുപിന്നാലെയാണ് ട്രംപ് വെനസ്വേലയിൽ കടന്നാക്രമണം നടത്തിയത്. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടുള്ള കടന്നാക്രമണത്തിൽ മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കി. ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാണ് വെനസ്വേല. ഈ എണ്ണനിക്ഷേപം കെെക്കലാക്കുക എന്ന ലക്ഷ്യമാണ് അമേരിക്കയ്ക്ക്. വെനസ്വേലയിൽ ഇനി താൻ ഭരണം നടത്തുമെന്നും ട്രംപ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home