ബംഗാളിൽ 12 വയസ്സുകാരി കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പന്ത്രണ്ടുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് ആരോപിച്ച് ഒരാളെ ജനക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി.
ബംഗാളിലെ സൗത്ത് 24 പർഗാനാസിലാണ് സംഭവം. സുർധ്യപൂർഹട്ട് ഗ്രാമവാസിയാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. ഞായറാഴ്ച രാവിലെ പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ പ്രകോപിതരായ നാട്ടുകാർ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ റോഡുകളും റെയിൽവേ ട്രാക്കുകളും ഉപരോധിക്കുകയും ചെയ്തു.











0 comments