ad
Deshabhimani

മദ്യനിരോധനമല്ല, വേണ്ടത് കൃത്യമായ നിയന്ത്രണം; മാതൃകയായി കേരളം

BAN
വെബ് ഡെസ്ക്

Published on Jun 02, 2026, 02:08 PM | 2 min read

ന്യൂഡല്‍ഹി: അമിതമായി മദ്യമൊഴുക്കി കേരളത്തിൽ ജനങ്ങളെ മദ്യപാനികളാക്കുകയാണെ ആരോപണത്തിലും പ്രചാരണത്തിലും വസ്തുതയില്ലെന്ന് കണക്കുകൾ. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിരന്തരമായി വിഷ മദ്യദുരന്തമുണ്ടാകുമ്പോഴും മദ്യ ഉപഭോഗത്തിന്‍റെ പേരില്‍ കേരളം വിമര്‍ശനം നേരിടേണ്ടി വരുന്നു . തമിഴ്നാട് , ​ഗുജറാത്ത്, പഞ്ചാബ് , ഉത്തർപ്രദേശ്, ബിഹാർ , അസം , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ മദ്യദുരന്തമെന്ന വലിയ വിപത്തനുഭവിക്കുകയാണെന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്തുവരുന്നത്.


കേരളത്തിൽ പ്രധാനമായും ഇടതുപക്ഷ സർക്കാരിന് മേൽ ഇത്തരം വ്യാജ ആരോപണം ഉന്നയിക്കാനായിരുന്നു മറ്റ് രാഷ്ട്രീയ പാർ‌ട്ടികൾ നിരന്തരമായി ശ്രമിച്ചത്. എന്നാൽ ബിജെപിയും കോൺ​ഗ്രസുമൊക്കെ ഭരിക്കുന്ന മറ്റ്‌ സംസ്ഥാനങ്ങളിൽ പെട്ടിക്കടകളിലുംം വഴിയോരത്തും സുലഭമായി മദ്യം ലഭിക്കുകയും യാതൊരു സുരക്ഷയുമില്ലാതെ ആളുകൾ അത് വാങ്ങി കുടിച്ച് മരണത്തിന് കീഴ്പ്പെടുന്നതും പ്രധാന തലക്കെട്ടുകളായി മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനത്ത് മദ്യമാഫിയകൾ പിടിമുറുക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടും പുറത്തുവന്നു


എന്നാൽ ശക്തമായ നിയന്ത്രണത്തിലൂടെയും നിരീക്ഷണത്തിലൂടെയും എൽഡിഎഫ്‌ സർക്കാർ ഈ മേഖലയെ കാര്യക്ഷമമായി . മുന്നോട്ടുകൊണ്ടുപോയി. കഴിഞ്ഞ ‍പത്ത് വർഷത്തെ ഇടത് ഭരണത്തിൽ ഒരു മദ്യദുരന്തം പോലും കേരളത്തിൽ ഉണ്ടായിട്ടില്ലെന്നതും നേട്ടമാണ്. 2015-ൽ മുംബെെയിലെ മാൽവാനിയിൽ നടന്ന മദ്യദുരന്തത്തിൽ 100-ലധികം പേരാണ് മരിച്ചത്. പൂനെ–പിംപ്രി-ചിഞ്ച്‌ വാഡ് ദുരന്തം കഴിഞ്ഞ ആഴ്ചയാണ് ഉണ്ടായത്. ദരിദ്ര പ്രദേശങ്ങളിൽ താമസിക്കുന്ന തൊഴിലാളിവർഗ്ഗ പശ്ചാത്തലമുള്ള ഒരു ഡസനിലധികം ആളുകൾ ഇതിന്റെ ഇരകളായി. പ്രാഥമിക അന്വേഷണത്തിൽ, വ്യവസായ നിലവാരത്തിലുള്ള മെഥനോൾ — മിക്ക വ്യാജമദ്യ ദുരന്തങ്ങൾക്കും കാരണമാകുന്ന വിഷപദാർത്ഥം — സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ച് എഥനോളുമായി കലർത്തി അത്യന്തം ശക്തിയേറിയ നാടൻ മദ്യം നിർമ്മിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്


ഉയർന്ന നികുതി അടക്കേണ്ടതിനാൽ മദ്യത്തിന് വലിയ വിലയാകുകയും ആളുകൾ വിലകുറഞ്ഞ നാടൻ‌ മദ്യം സുലഭമായി കുടിച്ച് അപകടത്തിലാകുകയുമാണ്. നിയന്ത്രിക്കാനോ നടപടി സ്വീകരിക്കാനോ ആരും ഇല്ലാത്ത അവസ്ഥ

നിയമാനുസൃതമായ മദ്യത്തിന്റെ വിലവർദ്ധനവ് സാധാരണക്കാരായ ഉപഭോക്താക്കളെ വ്യാജമദ്യത്തിലേക്കോ അനധികൃത മദ്യത്തിലേക്കോ തിരിയാൻ പ്രേരിപ്പിക്കുന്നു എന്നർഥം.ഇന്ത്യയിലെ മൊത്തം മദ്യോപയോഗത്തിന്റെ ഏകദേശം 40 ശതമാനവും വ്യാജ/അനധികൃത വിപണിയിൽ നിന്നാണെന്നാണ് 2024-ലെ പൊതുജനാരോഗ്യ വിദഗ്ദ്ധരുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്.


അതേസമയം, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലേതുപോലെയുള്ള പൂർണ്ണമായി മദ്യം നിരോധിച്ച സംസ്ഥാനത്ത്, ക്രിമിനൽ സംഘങ്ങള്‍ വിപണി പൂർണമായി ഏറ്റെടുത്തിരിക്കുന്ന സ്ഥിതിയാണുള്ളത്

(സ്ഥിതിവിവര കണക്കുകള്‍ക്ക് കടപ്പാട്: ഹിന്ദു ദിനപത്രം - ജൂണ്‍2, 2026)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home