ad
Deshabhimani

ഐപിഎസ് ഉദ്യോ​ഗസ്ഥ വേഷം മാറി ബസ് സ്റ്റോപ്പിൽ; 'പോരുന്നോ' ചോദിച്ച് സമീപിച്ചത് 40 പുരുഷന്മാർ, പിടിവീണു

IPS Officer

വേഷം മാറി എത്തിയ ഐപിഎസ് ഉദ്യോ​ഗസ്ഥ (Photo: NDTV)

വെബ് ഡെസ്ക്

Published on May 07, 2026, 01:05 PM | 1 min read

ഹൈദരാബാദ്: അർധരാത്രിയിൽ വേഷം മാറി ബസ് സ്റ്റോപ്പിൽ എത്തിയ ഐപിഎസ് ഉ​ദ്യോ​ഗസ്ഥയെ മൂന്ന് മണിക്കൂറിനിടെ 'പോരുന്നോ' ചോദിച്ച് സമീപിച്ചത് 40 ഓളം പുരുഷന്മാർ. സ്ത്രീ സുരക്ഷ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഹൈദരാബാദിലെ മൽകജ്ഗിരി പോലീസ് കമീഷണറായ വി സുമതി വേഷം മാറി എത്തിയത്. ദിൽസുഖ്‌നഗറിലെ ഒരു ബസ് സ്റ്റോപ്പിലാണ് അർധരാത്രി 12:30 മുതൽ പുലർച്ചെ 3:30 വരെ യാത്രക്കാരിയായി സുമതി എത്തിയത്. നിരീക്ഷണത്തിനായി കുറച്ച് മാറി പൊലീസ് സംഘവുമുണ്ടായിരുന്നു.


ബസ് സ്‌റ്റോപ്പിൽ തനിച്ച് നിൽക്കുന്ന സുമതിക്ക് അരികിലേയ്ക്ക് മൂന്ന് മണിക്കൂറിൽ 40 ഓളം പുരുഷന്മാർ എത്തി. എല്ലാവരും ലൈംഗികോദ്ദേശത്തോടെയാണ് ഉദ്യോ​ഗസ്ഥയെ സമീപിച്ചത്. ഭൂരിഭാ​ഗവും മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാക്കളും വിദ്യാർഥികളും ഇതിൽപ്പെടുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. സുമതിയോട് മോശമായി പെരുമാറിയവരെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.




രാത്രികാല പട്രോളിങ്ങിന്റെ കാര്യക്ഷമത പരിശോധിക്കുകയായിരുന്നു ലക്ഷ്യം. രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ഈ ദൗത്യം സഹായിച്ചുവെന്ന് കമീഷണർ പ്രതികരിച്ചു. സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ ഉറപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home