ad
Deshabhimani

വിസാനിരക്ക്‌ വർധനവ്‌; മനുഷ്യത്വപരമായ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന്‌ ഇന്ത്യ

h1b
avatar
സ്വന്തം ലേഖകൻ

Published on Sep 21, 2025, 07:27 AM | 1 min read

​ന്യൂഡൽഹി ​: എച്ച്‌ 1 ബി വിസയുടെ അപേക്ഷാനിരക്ക്‌ അമേരിക്ക വർധിപ്പിച്ചത്‌ ഉൾപ്പടെയുള്ള നടപടികളുടെ പ്രത്യാഘാതങ്ങൾ ബന്ധപ്പെട്ടവർ പരിശോധിക്കുകയാണെന്ന്‌ വിദേശകാര്യ മന്ത്രാലയം. ഇ‍ൗ നടപടി വലിയ മനുഷ്യത്വപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കുടുംബങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ അമേരിക്കൻ അധികൃതർ കണക്കിലെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.


വിവിധമേഖലകളിൽ കാര്യപ്രാപ്‌തിയുള്ള ജീവനക്കാരുടെ കൈമാറ്റം ഇരുരാജ്യങ്ങളുടെയും സാങ്കേതിക പുരോഗതിക്കും സാന്പത്തികവളർച്ചയ്‌ക്കും മത്സരസ്വഭാവത്തിനും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്ന വസ്‌തുത പരിഗണിക്കണം. അതിനൊപ്പം ജനങ്ങൾ തമ്മിലുള്ള മികച്ച ബന്ധവും കണക്കിലെടുത്തുള്ള തീരുമാനങ്ങൾ അമേരിക്കയുടെ നയരൂപീകരണ കേന്ദ്രങ്ങളിൽ നിന്നുണ്ടാകണം –വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home