ad
Deshabhimani

മധ്യപ്രദേശിൽ ബലാത്സംഗ കേസിന്റെ പേരിൽ വീട്‌ ഇടിച്ചുനരത്തി; 4 വർഷത്തിനശേഷം ‘പ്രതിയെ’ കുറ്റവിമുക്തനാക്കി കോടതി

rape case
വെബ് ഡെസ്ക്

Published on Feb 23, 2025, 07:22 AM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി സർക്കാരിന്റെ ബുൾഡോസർ രാജിന്‌ ഇരയായ ‘ബലാത്സംഗ കേസ്‌ പ്രതി’യെ നാല്‌ വർഷത്തിനുശേഷം നിരപരാധിയെന്ന്‌ കണ്ടെത്തി വെറുതെവിട്ട്‌ കോടതി. മുൻ കൗൺസിലർകൂടിയായ ഷഫീഖ്‌ അൻസാരിയെയാണ്‌ (58) രാജ്‌ഗഡ്‌ ജില്ലാ സെഷൻസ്‌ കോടതി കുറ്റവിമുക്തനാക്കിയത്‌. 2021 മാർച്ചിൽ അയൽവാസിയായ സ്‌ത്രീ നൽകിയ വ്യാജ പീഡന പരാതിയിലാണ്‌ ഷഫീഖ്‌ അൻസാരി അറസ്‌റ്റിലായത്‌.


പത്താം ദിവസം ഷഫീഖ്‌ അൻസാരിയുടെ വീട്‌ അനധികൃത നിർമാണമാണെന്ന്‌ ആരോപിച്ച്‌ മുന്നറിയിപ്പില്ലാതെ അധികൃതർ പൊളിച്ചുകളഞ്ഞു.


എന്നാല്‍, പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന്‌ അഡീഷണൽ സെഷൻസ്‌ ജഡ്‌ജ്‌ ചിത്രേന്ദ്രസിങ്‌ സോളങ്കി കണ്ടെത്തി. സംഭവസമയത്ത്‌ പരാതിക്കാരി ഷഫീഖിന്റെ വീട്ടിലെത്തിയതിനുള്ള തെളിവോ, ലൈംഗിക ബന്ധമുണ്ടായെന്ന്‌ സ്ഥാപിക്കുന്ന മെഡിക്കൽ രേഖകളോ ഇല്ല. ഇവരുടെ വീട്ടിൽ ലഹരിമരുന്ന്‌ വിൽപ്പന നടത്തുന്നതായുള്ള ഷഫീഖ്‌ അൻസാരിയുടെ പരാതിയിൽ നടപടി എടുത്തതിലുള്ള പ്രതികാരമായിരുന്നു വ്യാജ പീഡന പരാതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home