ഹുമയൂൺ കബീറിന്റെ ഒളികാമറ ദൃശ്യം പുറത്ത് ബിജെപി
print edition ബിജെപി 1000 കോടി വാഗ്ദാനം ചെയ്‌തെന്ന് ഒളിക്യാമറ, ബംഗാളിൽ വൻ വിവാദം

ഗോപി
Published on Apr 11, 2026, 12:48 AM | 1 min read
കൊൽക്കത്ത
: ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് മമതയെ പരാജയപ്പെടുത്താൻ തൃണമൂൽ കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ മുൻ മന്ത്രി ഹുമയൂൺ കബീറിന് ബിജെപി 1000 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് പരാമർശിക്കുന്ന ഒളികാമറ ദൃശ്യത്തെച്ചൊല്ലി ബംഗാളിൽ വൻ വിവാദം. തൃണമൂലാണ് ദൃശ്യം പുറത്തുവിട്ടത്. ന്യൂനപക്ഷ വോട്ടുകൾ ടിഎംസിയിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള തന്ത്രം കബീർ വിശദീകരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 1,000 കോടി രൂപ പ്രതിഫലം കിട്ടുമെന്നും 200 കോടി മുൻകൂർ ലഭിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്.
പ്രധാനമന്ത്രി ഓഫീസ് (പിഎംഒ) ബന്ധപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ്മ എന്നിവരുൾപ്പെടെ ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട നീങ്ങാൻ നിർദേശിച്ചതായും ഇയാൾ പറയുന്നു.
തൃണമൂലുമായി തെറ്റിയ കബീർ സ്വന്തമായി പാർടി രൂപീകരിച്ചിരുന്നു. മൂർഷിദാബാദിൽ ബാബറി മസ്ജിദിന് സമാനമായ പള്ളി പണിയാനുള്ള നീക്കങ്ങളിലുമാണ്. ബിജെപിയാണ് നീക്കത്തിന് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു. പരാജയ ഭീതിയിൽ തൃണമൂൽ കള്ളക്കഥകൾ കെട്ടിച്ചമക്കുകയാണന്ന് കബീർ പറഞ്ഞു. വീഡിയോ പുറത്തുവന്നതിനെ തുടർന്ന് കബീറുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് സംഖ്യത്തിൽനിന്ന് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പിൻമാറി.










0 comments