ad
Deshabhimani

ഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

DELHI RAIN

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jul 07, 2026, 03:06 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയും ഇടിമിന്നലും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർന്ന കടുത്ത ചൂടിനും ഉഷ്ണക്കാറ്റിനും ഇതോടെ താൽക്കാലിക ശമനമായിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.


മഴയെത്തുടർന്ന് ഡൽഹിയിലെ താപനില 32 ഡിഗ്രി മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയായി കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നോർത്ത് ഡൽഹി, സൗത്ത് ഡൽഹി, സെൻട്രൽ ഡൽഹി തുടങ്ങി എൻസിആർ മേഖലയിലെ 15 ജില്ലകളിലും സമാനമായ കാലാവസ്ഥയായിരിക്കും.


മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. രാത്രിയോടെ കൂടുതൽ മഴ ലഭിച്ചേക്കും. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് സൂചന. ജൂലൈ 8ന് നേരിയ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കാം. ജൂലൈ 9ഓടെ മഴയുടെ തീവ്രത അല്പം കുറയുമെങ്കിലും ഇടിമിന്നലോട് കൂടിയ മഴ തുടരും.


ജൂലൈ 10, 11 തീയതികളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ആകാശം മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. തെക്കുപടിഞ്ഞാറൻ മൺസൂൺ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് കൂടി സജീവമാകും.


ഡൽഹിയ്ക്ക് പുറമെ ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ വ്യാപകമായ മഴ ലഭിക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, തീരദേശ കർണാടക എന്നീ മേഖലകളിൽ മിന്നൽ പ്രളയ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകർക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home